ഇനി ആരും ഭര്‍ത്താവിനെ ചൂണ്ടികാട്ടി മകനാണോ എന്ന് ചോദിക്കില്ല; 90 കിലോയില്‍ നിന്ന് ശരീരഭാരം 60 കിലോയിലേക്ക് കുറച്ച്‌ നടി ദേവി ചന്ദന - Video

സിനിമയിലും സീരിയിലിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ദേവി ചന്ദന. കോമഡി പരിപാടികളുടെ പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച നടി നല്ലൊരു നര്‍ത്തകിയുമാണ്.ഇടയ്ക്ക് ക്യമാറകളില്‍ പെടാതെ നടന്ന ദേവി തിരിച്ചെത്തിയന്‍ വന്‍ മേക്കോവറിലായിരുന്നു. തടിച്ചുരുണ്ട ശരീര പ്രകൃതമൊക്കെ മാറ്റി മെലിഞ്ഞ ദേവി ചന്ദനയെ കണ്ട് ആരാധകര്‍ ശരിക്കും അമ്ബരന്നിരുന്നു.

തന്റെ തടി കാരണം ഭര്‍ത്താവുമൊത്ത് പുറത്തു പോകുമ്ബോള്‍ അദ്ദേഹത്തിന്റെ അമ്മയാണോ എന്ന് വരെ ആളുകള്‍ ചോദിച്ച അനുഭവം ദേവി ചന്ദന മുന്‍പ് അഭിമുഖങ്ങളില്‍ പങ്കുവച്ചിരുന്നു. ആ അനുഭവമാണ് തന്നെ തടി കുറയ്ക്കാന്‍ പ്രേരിപ്പിച്ചതെന്നും ദേവി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പട്ടിണികിടക്കാതെ 90 കിലോയില്‍ നിന്ന് 60 കിലോയിലേക്ക് തന്റെ ശരീരഭാരം മാറ്റിയതെങ്ങനെയെന്ന് വീഡിയോയിലൂടെ പങ്ക് വച്ചിരിക്കുകയാണ് താരം.

രാജ്യമെങ്ങും തരംഗമായ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായാണ് തന്റെ ഫിറ്റ്നസ് വീഡിയോ ദേവി പങ്കുവച്ചിരിക്കുന്നത്. നടന്‍ രാജേഷ് ഹെബ്ബാറാണ് ദേവി ചന്ദനയെ ഫിറ്റ്നസ് ചല്ലഞ്ചിനായി വെല്ലുവിളിച്ചത്. അതി കഠിനമായ വ്യായാമ മുറകള്‍ ചെയ്യുന്ന വീഡിയോയ്ക്കൊടുവില്‍ തന്റെ സഹപ്രവര്‍ത്തകരായ സുബി സുരേഷ്, പാരീസ് ലക്ഷ്മി എലീന, കൃഷ്ണപ്രഭ എന്നിവരെയും ചല്ലഞ്ചിനായി വെല്ലുവിളിക്കുന്നുണ്ട്.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!