അങ്കണവാടികള്‍ ജനുവരി മൂന്നു മുതല്‍ തുറക്കാന്‍ തീരുമാനം

തിരുവനന്തപുരം: ജനുവരി മൂന്നുമുതല്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ തുറക്കുമെന്ന് വനിതാ-ശിശു വികസന വകുപ്പ് അറിയിച്ചു.

രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 12:30 വരെയാണ് സമയം. ശനിയാഴ്ചകളിലും പ്രവര്‍‌ത്തിക്കും. 1.5 മീറ്റര്‍ അകലം പാലിച്ചു വേണം കുട്ടികളെ ഇരുത്താന്‍. രക്ഷിതാക്കള്‍ക്ക് പ്രവേശനമില്ല. ആദ്യഘട്ടത്തില്‍ ഭിന്നശേഷി കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്.

സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്താന്‍ 'കുരുന്നുകള്‍ അങ്കണവാടികളിലേക്ക്' എന്ന പേരില്‍ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. 15ന് മുകളില്‍ കുട്ടികളുണ്ടെങ്കില്‍ രക്ഷിതാക്കളുടെ അഭിപ്രായം പരി​ഗണിച്ച്‌ ബാച്ചായി തിരിക്കണം. ജീവനക്കാരും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരും രണ്ട് ഡോസ് വാക്സിന്‍ കര്‍ശനമായി എടുത്തിരിക്കണം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!