'ചാന്‍സലര്‍ എന്ന നിലയില്‍ താന്‍ നോട്ടീസ് കൈപ്പറ്റില്ല': പദവി ഒഴിഞ്ഞെന്ന് ഗവര്‍ണര്‍

കണ്ണൂര്‍: വിസി നിയമനം സംബന്ധിച്ച ഹൈക്കോടതിയുടെ നോട്ടീസ് സര്‍ക്കാറിന് കൈമാറുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

ചാന്‍സലര്‍ എന്ന നിലയില്‍ താന്‍ നോട്ടീസ് കൈപ്പറ്റില്ലെന്നും ഈ മാസം എട്ടു മുതല്‍ താന്‍ ചാന്‍സലര്‍ പദവിയിലില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. തുടര്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു.

'വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നോട്ടീസ് ഓഫീസില്‍ കിട്ടി. അത് സര്‍ക്കാരിന് കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയുടെ നോട്ടീസ് ചാന്‍സലര്‍ക്കാണ്. എട്ടാം തീയതി മുതല്‍ ഞാന്‍ ചാന്‍സലറല്ല. നോട്ടീസില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കട്ടെ'- ഗവര്‍ണര്‍ വ്യക്തമാക്കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!