വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വിരോധം : പെണ്‍കുട്ടിയുടെ വീടുതകര്‍ത്ത യുവാവ് പോലീസിനെയും വട്ടംചുറ്റിച്ചു
മണ്ണഞ്ചേരി : വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്റെ പകയില്‍ പെണ്‍കുട്ടിയുടെ വീട് അടിച്ചുതകര്‍ത്ത യുവാവ് സ്വയരക്ഷയ്ക്കായി പോലീസിനെയും വട്ടംചുറ്റിച്ചു.
വട്ടംചുറ്റിയ പോലീസ് അവസാനം തന്ത്രപരമായി യുവാവിനെ പൊക്കി. ആലപ്പുഴ അവലൂക്കുന്ന് ചിറ്റേഴത്ത് വടക്കേ കൊച്ചുതറ സഞ്ജുരാജിനെ(25)യാണ് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ മര്‍ദിച്ചതിനും സഞ്ജുവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
മണ്ണഞ്ചേരിയിലുള്ള യുവതിയുടെ വീടിനുനേരെ കഴിഞ്ഞദിവസം രാത്രിയിലാണ് ആക്രമണം നടത്തിയത്. ഇതിനൊടൊപ്പംതന്നെ സമീപത്തെവീടിന്റെ മുന്നിലിരുന്ന ചെടിച്ചട്ടികളും എറിഞ്ഞ് ഉടച്ചിരുന്നു. കഴിഞ്ഞയിടെ എസ്.ഡി.പി.ഐ. നേതാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള അനിഷ്ടസംഭവങ്ങളുടെ തുടര്‍ച്ചയാണോ ഈ അക്രമങ്ങളുമെന്നുള്ള സംശയമായിരുന്നു പോലീസിന്. സഞ്ജുവിന്റ ഉദ്ദേശവും ഇതുതന്നെ ആയിരുന്നു എന്ന് മണ്ണഞ്ചേരി എസ്.എച്ച്.ഒ. പി.കെ. മോഹിത് പറഞ്ഞു. കഴിഞ്ഞദിവസം വിവാഹ അഭ്യര്‍ഥന നിരസിച്ചപ്പോള്‍ യുവതിയെ തടഞ്ഞുനിര്‍ത്തി ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam