'കേരളത്തില്‍ നടക്കുന്നത് കമ്യൂണിസ്റ്റ് ഭരണമല്ല പിണറായിസ്റ്റ് ഭരണം'; പരിഹാസവുമായി കെ. മുരളീധരന്‍

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ച്‌ കെ. മുരളീധരന്‍ എംപി. സംസ്ഥാന സര്‍ക്കാരിന് എതിരെ ആയിരുന്നു അദ്ദേഹത്തിന്റെ പരിഹാസപരമായ വാക്കുകള്‍.

'എരണം കെട്ടവന്‍ നാടുഭരിച്ചാല്‍ നാടുമുടിയും എന്ന അവസ്ഥയാണ് കേരളത്തിന്‍റേത്'.

'മര്യാദയ്ക്ക് ഒരു ആഘോഷം നടത്തിയ കാലം മറന്നെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി. കൊച്ചിയില്‍ കോണ്‍​ഗ്രസിന്റെ 137-ാം സ്ഥാപക ദിന ആഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റ വിമര്‍ശനം.

മറ്റുള്ളവര്‍ ഭരിച്ചപ്പോഴും കേരളത്തില്‍ വവ്വാലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും നിപ്പ വന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. കെ - റെയില്‍ പദ്ധതിയിലും കേരളത്തിന് എതിരെ അതി വിമര്‍ശനം ഉണ്ടായി.

1

രാഷ്ട്രപതിക്ക് ബാത്ത്റൂമില്‍ പോകാന്‍ ഒരു ബക്കറ്റ് വെള്ളം എത്തിക്കാന്‍ സാധിക്കാത്തവര്‍ ആണ് ഇവിടുളളത്. ആ ഇവരാണ് കെ റെയില്‍ ഇട്ടോടിക്കാന്‍ പോകുന്നത് എന്നും മുരളീധരന്‍ വിമര്‍ശിച്ചു.' ഏത് വി. ഐ .പി വന്നാലും അവരുടെ ആവശ്യത്തിന് വേണ്ടി ഒരു താത്കാലിക ടോയ്‌ലെറ്റ് സ്ഥാപിക്കാറുണ്ട്. അതു പോലെ ഒന്ന് രാഷ്ട്രപതി പങ്കെടുത്ത പൂജപ്പുരയിലെ ഉദ്ഘാടന വേദിയിലും സ്ഥാപിച്ചിരുന്നു. പക്ഷേ വാട്ടര്‍ കണക്ഷന്‍ മാത്രം കൊടുത്തില്ല. ഇതിന് കാരണമായി കരാറുകാരന്‍ പറഞ്ഞത് ഷെഡ്ഡുഡാക്കാന്‍ മാത്രമേ എനിക്ക് പെര്‍മിഷനുള്ളൂ വെള്ളം വയ്ക്കാന്‍ പറഞ്ഞില്ല എന്നാണ്.കെ. മുരളീധരന്‍ എംപി യുടെ വിമര്‍ശന വാക്കുകള്‍ ഇങ്ങനെ ;-

ഏത് വിഐപി വന്നാലും അവരുടെ ആവശ്യത്തിനായി ഒരു താത്കാലിക ടോയ്ലെറ്റ് സ്ഥാപിക്കാറുണ്ട്. അതു പോലൊന്ന് രാഷ്ട്രപതി പങ്കെടുത്ത പൂജപ്പുരയിലെ ഉദ്​ഘാടന വേദിയിലും സ്ഥാപിച്ചു. പക്ഷേ വാട്ടര്‍ കണക്ഷന്‍ കൊടുത്തില്ല. ഷെഡ്ഡുഡാക്കാന്‍ മാത്രമേ എനിക്ക് പെര്‍മിഷനുള്ളൂ വെള്ളം വയ്ക്കാന്‍ പറഞ്ഞില്ലെന്നാണ് കരാറുകാരന്‍ പറഞ്ഞത്. അവസാനം മൂത്രമൊഴിക്കാന്‍ പോയ രാഷ്ട്രപതിയെ ഇരുപത് മിനിറ്റായും കാണാനില്ല. എന്താ ബാത്ത്റൂമില്‍ വെള്ളമില്ല.. അവസാനം ഉദ്യോ​ഗസ്ഥര്‍ ബക്കറ്റില്‍ വെള്ളം കൊണ്ടോടുകയായിരുന്നു.എന്നിട്ടാണ് ഇവിടെ കെ റെയില്‍ ഇട്ടോടിക്കാന്‍ പോകുന്നത്. രാഷ്ട്രപതിയുടെ ബാത്ത് റൂമിലേക്ക് വെള്ളമെത്തിക്കാന്‍ പോലും സാധിക്കാത്ത വി​ദ്വാന്‍മാ‍ര്‍ ഇവിടെ എന്തു മണ്ണാങ്കട്ടയാണ് ഉണ്ടാക്കാന്‍ പോകുന്നത്.. എന്നിട്ട് ഇവ‍ര്‍ പേടിപ്പിക്കുകയാണ് നമ്മളെ. പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയ‍ര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഏകസിവില്‍ കോഡിനുള്ള ശ്രമത്തിന് മുന്നോടിയാണ്. കേരളത്തില്‍ നടക്കുന്നത് കമ്യൂണിസ്റ്റ് ഭരണമല്ല, പിണറായിസ്റ്റ് ഭരണമാണ്.കെ റെയിലിനെക്കുറിച്ച്‌ യുഡിഎഫ് നേരത്തെ വിശദമായി പഠിച്ചതാണ്. വെറുതെ ധൂ‍ര്‍ത്ത് നടത്താനുള്ള പദ്ധതി മാത്രമാണിത്. പരിസ്ഥിതിക്ക് വലിയ ദോഷമായിരിക്കും കെ റെയില്‍ വരുത്തുക. "എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും " എന്ന പഴഞ്ചൊല്ല് പോലെയാണ് നമ്മുടെ നാടിന്‍്റെ അവസ്ഥ. ഭരിക്കുന്നവന്‍ നന്നെല്ലെങ്കില്‍ നാടിന് നന്നല്ല എന്ന് രാമായണത്തിലും പറഞ്ഞിട്ടുണ്ട്. കെ റെയില്‍ ഇവിടെ വേണ്ട, അത് മറ്റൊരു സിങ്കൂര്‍ ആകും എന്ന് സിപിഎം പ്രവര്‍ത്തകര്‍ തന്നെ പറയുന്നു. പിണറായിയെ കണ്ടു പഠിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. പോലീസുകാര്‍ക്ക് പോലും രക്ഷയില്ലാത്ത സംസ്ഥാനം ആയി കേരളം മാറി കഴിഞ്ഞു.തരൂരിനെതിരായ പ്രശ്നം പരിശോധിക്കേണ്ടത് ദേശീയ നേതൃത്വമാണ്. കോണ്ഗ്രസ് അധ്യക്ഷ ഉടന്‍ അക്കാര്യത്തില്‍ തീരുമാനം എടുക്കും. പാ‍ര്‍ട്ടിക്ക് അകത്തെ പരാതികള്‍ പൊതു വേദിയില്‍ പറയുന്നില്ല.കേരളത്തില്‍ നടക്കുന്നത് കമ്യൂണിസ്റ്റ് ഭരണം അല്ല പിണറായിസ്റ്റ് ഭരണം ആണെന്നും പരിസ്ഥിതിക്ക് വലിയ ദോഷം ആയിരിക്കും കെ റെയില്‍ വരുത്തുക എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഏക സിവില്‍ കോഡിനുള്ള ശ്രമത്തിന് മുന്നോടി ആണെന്നും അദ്ദേഹം ആരോപിച്ചു.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!