ഒമിക്രോണ്‍ ഡെല്‍റ്റയേക്കാള്‍ മാരകമല്ല എന്നതിന് തെളിവില്ല -ബ്രിട്ടീഷ് ഗവേഷകര്‍
ലണ്ടന്‍: കോവിഡിെന്റ പുതിയ വകഭേദമായ ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ പ്രഹരശേഷി കുറവാെണന്നതിന് തെളിവില്ലെന്ന് ബ്രിട്ടീഷ് ഗവേഷകര്‍.
ബ്രിട്ടനില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ലണ്ടനിലെ ഇംപീരിയല്‍ കോളജ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ അഞ്ചുമടങ്ങ് വ്യാപന ശേഷിയുണ്ടെന്നാണ് ബ്രിട്ടനിലെ കോവിഡ് ബാധിതരുടെ എണ്ണം നല്കുന്ന സൂചന.
അതേസമയം, ഇക്കാര്യത്തില്‍ നിഗമനത്തിലെത്താന്‍ കൂടുതല്‍ വിവരങ്ങള്വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പക്ഷം. വെള്ളിയാഴ്ച 93,045 പേര്‍ക്കാണ് ബ്രിട്ടനില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ യു.കെയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1.11 കോടിയായി. 111 മരണവും പുതുതായി സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,47,000 ആയി. ഒമിക്രോണാണ് ഇപ്പോള്‍ രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന പ്രധാന വകഭേദം. ഒരാഴ്ച മുമ്ബ് മുന്നറിയിപ്പ് നല്കിയ സുനാമി ഇപ്പോള്‍ ഞങ്ങളെ ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും സ്കോട്ലന്ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നികോള സ്റ്റര്ജന് അറിയിച്ചു. യൂറോപ്പില്‍ വളരെ വേഗത്തില്‍ വാക്സിന് വിതരണം പൂര്‍ത്തിയാക്കുന്നതിനൊപ്പം ഒമിക്രോണിെന്റ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുക കൂടിയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പറഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam