കുവൈത്ത് സന്ദര്‍ശിച്ച്‌ സൗദി കിരീടാവകാശി

കുവൈത്ത് സിറ്റി: കുവൈത്ത് സന്ദര്‍ശിച്ച്‌ സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍.

ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായാണ് അദ്ദേഹം കുവൈത്തിലെത്തിയത്.

കുവൈത്ത് കിരീടാവകാശി ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹാണ് അദ്ദേഹത്തെ കുവൈത്തിലേക്ക് സ്വീകരിച്ചത്. പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം, കിരീടാവകാശിയുടെ കൊട്ടാരം മേധാവി ശൈഖ് അഹമ്മദ് അല്‍ അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബാഹ്, പ്രധാനമന്ത്രി ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, മന്ത്രിമാര്‍ തുടങ്ങിയവരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസമാണ് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഗള്‍ഫ് പര്യടനം ആരംഭിച്ചത്. ഒമാന്‍ സന്ദര്‍ശിച്ചു കൊണ്ടാണ് അദ്ദേഹം ഗള്‍ഫ് പര്യടനം ആരംഭിച്ചത്. ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തും.

സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരമാണ് അദ്ദേഹം വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. സൗദിയില്‍ നടക്കാനിരിക്കുന്ന ജിസിസി ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് സന്ദര്‍ശനം. ഈ മാസം പകുതിയോടെ റിയാദില്‍ വെച്ചാണ് ജിസിസി ഉച്ചകോടി നടക്കുന്നത്. യുഎഇയിലും ഖത്തറിലും അദ്ദേഹം കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!