മഴ കുറഞ്ഞ സ്ഥലങ്ങളില്‍ റോഡ് നിര്‍മ്മാണം തുടങ്ങിയെന്ന് പി എ മുഹമ്മദ് റിയാസ്

മഴ കുറഞ്ഞ സ്ഥലങ്ങളില്‍ റോഡ് നിര്‍മ്മാണം തുടങ്ങിയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് . അറ്റകുറ്റപ്പണികള്‍, മഴ കാരണം മുടങ്ങിയ നവീകരണ പ്രവൃത്തികള്‍ എന്നിവയാണ് അടിയന്തിര പ്രാധാന്യത്തോടെ നിര്‍വ്വഹിക്കുന്നതെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കി.

ചിലയിടങ്ങളില്‍ ഇപ്പോഴും മഴയുണ്ട്. എങ്കിലും പകലും രാത്രിയുമായി റോഡ് നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പ്. മലപ്പുറം ജില്ലയിലെ എടശ്ശേരിക്കടവ് ചെറുവാടി റോഡ്, പാണ്ടിക്കാട് വണ്ടൂര്‍ വടപുരം റോഡ്, ഉമ്മത്തൂര്‍ കുറുവ റോഡ് , എറണാകുളം ജില്ലയിലെ ചെങ്ങല്‍ ചൊവ്വര റോഡ്, ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ വലിയഴീക്കല്‍ റോഡ്, ഇടുക്കി ജില്ലയിലെ വെസ്റ്റ് കൊടികുളം വാഴക്കാല റോഡ്, കോട്ടയം ജില്ലയിലെ നെച്ചിപുഴൂര്‍ ഇലപോഴത്ത് ചക്കമ്ബുഴ റോഡ് എന്നിവയുടെ പ്രവൃത്തി വീണ്ടും ആരംഭിച്ചിട്ടുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!