കരിപ്പുര്‍ വിമാനത്താവളത്തില്‍ റാപ്പിഡ് പിസിആര്‍ പരിശോധന നിരക്ക് കുറച്ചു

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റാപ്പിഡ് പിസിആര്‍ പരിശോധന നിരക്ക് ഗണ്യമായി കുറച്ചു.

വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അധ്യക്ഷനായ കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റിയിലും പാര്‍ലമെന്‍ററി സ്ഥിരം സമിതിയിലും കെ മുരളീധരന്‍ എംപി വിഷയം ഉന്നയിച്ചിരുന്നു.

സമിതിയിലെ കേരളത്തില്‍ നിന്നുള്ള ഏക അംഗമാണ് കെ മുരളീധരന്‍.

ഇതിന് പിന്നാലെയാണ് നിരക്ക് കുറയ്ക്കാന്‍ വ്യോമയാനസെക്രട്ടറി രാജീവ് ബന്‍സല്‍ നിര്‍ദേശിച്ചത്.

2,490 രൂപയില്‍ നിന്ന് 1,580 രൂപയായാണ് നിരക്ക് കുറച്ചത്.

വിമാനത്താവളത്തില്‍ റാപ്പിഡ് പിസിആര്‍ പരിശോധന നിരക്ക് കൂടുതലായതിനാല്‍ യാത്രക്കാര്‍ക്കിടയില്‍ കടുത്ത അമര്‍ഷം ഉണ്ടായിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!