കോഴിക്കോട് വീണ്ടും ലഹരി മരുന്ന് വേട്ട; എംഡിഎംഎ മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയില്‍; ഇരുവരും പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെ

കോഴിക്കോട് : നഗരത്തില്‍ വീണ്ടും ലഹരിമരുന്നുവേട്ട.

എംഡിഎംഎ, കഞ്ചാവടക്കമുള്ള ലഹരിമരുന്നുകളുമായി യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍. മലാപ്പറമ്ബ് സ്വദേശി പി അക്ഷയ്(24), കണ്ണൂര്‍ ചെറുകുന്ന് സ്വദേശി ജെ ജാസ്മിന്‍(26) എന്നിവരെയാണ് മലാപ്പറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തത്.

മെഡി. കോളേജ് അസിസ്റ്റന്റ് കമീഷണര്‍ കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘം മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇവരും അറസ്റ്റിലായത്. ഇവരില്‍ നിന്ന് അര ഗ്രാമിലധികം എംഡിഎംഎയും നൂറ് ഗ്രാം കഞ്ചാവും സിറിഞ്ചുകളും കണ്ടെടുത്തിട്ടുണ്ട്. കൊച്ചിയില്‍ ടെക്സ്റ്റൈല്‍ ജീവനക്കാരിയായ യുവതി ലഹരിമരുന്ന് സംഘത്തിന്റെ കാരിയറായി പ്രവര്‍ത്തിക്കുന്നെന്ന സംശയം പൊലീസിനുണ്ട്.

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. കൊച്ചിയില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്. മെഡിക്കല്‍ കോളേജിലെ എസ്‌ഐമാരായ എ രമേഷ്‌കുമാര്‍, വി വി ദീപ്തി എന്നിവരും റെയ്ഡിന് നേതൃത്വം നല്‍കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!