കോഴിക്കോട് പാലത്തില്‍ നിന്ന് കാര്‍ താഴേക്ക് മറിഞ്ഞ് അപകടം; യാത്രക്കാരന്‍ രക്ഷപ്പെട്ടു; അപകടത്തിനിടയാക്കിയത് പാലത്തിന് കൈവരിയില്ലാത്തത്

കോഴിക്കോട്: ദേശീയപാതയില്‍ താമരശ്ശേരി വട്ടക്കുണ്ട് പാലത്തിന്റെ മുകളില്‍ നിന്നും നിയന്ത്രണം വിട്ട കാര്‍ താഴേക്ക് മറിഞ്ഞു.

താമരശ്ശേരി സ്വദേശിയായ യാത്രക്കാരന്‍ രക്ഷപ്പെട്ടു. ഇന്ന് ഉച്ചക്ക് 12.50ഓട് കൂടിയാണ് അപകടം നടന്നത്. പാലത്തിന്റെ തകര്‍ന്ന കൈവരിയിലൂടെയാണ് കാര്‍ താഴേക്ക് പതിച്ചത്.

ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ പാലമാണിത്. പല തവണ അറ്റകുറ്റപണി നടത്തിയെങ്കിലും വളവ് കഴിഞ്ഞുള്ള വീതി കുറഞ്ഞ പാലത്തില്‍ നിന്ന് പല തവണ വാഹനങ്ങള്‍ താഴോട്ട് പതിച്ചിട്ടുണ്ട്. കുറച്ച്‌ മുന്‍പ് ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച്‌ തകര്‍ത്ത പാലത്തിന്റെ കൈവരി തകര്‍ന്നിരുന്നു. തിരക്കക്കേറിയ കൊല്ലഗല്‍ - കോഴിക്കോട് ദേശീയപാതയിലാണ് ഈ ഇടുങ്ങിയ പാലമെങ്കിലും ഇത് പുനര്‍ നിര്‍മ്മിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

തകര്‍ന്ന് റോഡിലേക്ക് ഇളകി നിക്കുന്നത് ഇതിന് മുന്‍പും ഹൈവേ ന്യൂസ് റിപ്പോര്‍ട് ചെയ്തിരിന്നു. എന്നാല്‍ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വീതി കുറഞ്ഞ പാലത്തിന്റെ മുകളില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്.നിരവധി അപകടങ്ങളില്‍ കൈവേലി തകര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കാത്തതില്‍ പ്രതിശേധിച്ച്‌ കോഴിക്കോട് വയനാട് ദേശീയ പാത വിവധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇന്ന് ഉപരോധിച്ച്‌ പ്രതിഷേധിച്ചിരുന്നു

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!