പമ്ബ് ഹൗസില്‍ യന്ത്രത്തകരാര്‍; വെള്ളം കിട്ടാതെ കര്‍ഷകര്‍

തിരുമിറ്റക്കോട് : കൃഷിക്കായുള്ള ജലവിതരണത്തിലെ തകരാറുകാരണം തിരുമിറ്റക്കോട്ടെ നെല്‍ക്കൃഷി അവതാളത്തിലായി. തിരുമിറ്റക്കോട് കിഴക്ക്, പടിഞ്ഞാറ്്‌, രായമംഗലം, നെല്ലിക്കാട്ടിരി പാടശേഖരങ്ങളിലെ 98 ഹെക്ടര്‍ നെല്‍ക്കൃഷിക്ക് വെള്ളമെത്തിക്കുന്നത് തിരുമിറ്റക്കോട് പമ്ബ്ഹൗസില്‍ നിന്നാണ്.

2016-ല്‍ പുതുക്കിപ്പണിത പമ്ബ്ഹൗസ് കഴിഞ്ഞ രണ്ട്‌ പ്രളയത്തിലും മുങ്ങിപ്പോയിരുന്നു.

നിലവില്‍ കനാലുകളില്‍ ചോര്‍ച്ചയുള്ളതിനാല്‍ പാടശേഖരങ്ങളില്‍ കൃത്യമായി വെള്ളം കിട്ടാറില്ല. പമ്ബ്ഹൗസില്‍നിന്ന്‌ പുറത്തേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരുമ്ബ് പൈപ്പുകള്‍ കാലപ്പഴക്കംകാരണം തുരുമ്ബെടുത്തിട്ടുണ്ട്. പൈപ്പുകളില്‍ ചോര്‍ച്ചയുമുണ്ട്. പഴക്കംചെന്ന മോട്ടോറുകളുടെ കേടുപാടുകാരണം കൃഷിക്കുള്ള ജലവിതരണം മുടങ്ങി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!