അനിരു അശോകന്​ പ്രേംനസീര്‍ സുഹൃത്​ സമിതി പുരസ്​കാരം

തിരുവനന്തപുരം: പ്രേംനസീര്‍ സുഹൃത്ത്​ സമിതി-പണിക്കേഴ്​സ്​ പ്രോ​പര്‍ട്ടീസി​െന്‍റ നാലാമത്​ ദൃശ്യ അച്ചടി മാധ്യമ പുരസ്​കാരം മാധ്യമം സ്​റ്റാഫ്​ റിപ്പോര്‍ട്ടര്‍ അനിരു അശോകന്​.

മികച്ച ഫീച്ചറിനാണ്​ പുരസ്​കാരം. 'തിരിച്ചുവരവി​െന്‍റ ട്രാക്കില്‍ ജി.വി. രാജ -അനുവദിച്ച കോടികള്‍ പോയതെവിടെ?' ഫീച്ചറാണ്​ പുരസ്​കാരത്തിന്​ അര്‍ഹമായത്​.

മികച്ച പ്രാദേശിക ന്യൂസ്​ റിപ്പോര്‍ട്ടറായി 'മാധ്യമം' വെള്ളറട റിപ്പോര്‍ട്ടര്‍ എന്‍.എസ്​. മോഹന്‍ദാസും അര്‍ഹമായി. 'സി.എഫ്​.എല്‍.ടി.സി കെട്ടിടത്തില്‍ ചാരായ വാറ്റ്​' എന്ന റിപ്പോര്‍ട്ടിനാണ്​ പുരസ്​കാരം. സമഗ്ര സംഭാവനക്കുള്ള മാധ്യമ പുരസ്​കാരത്തിന്​ ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ്​ കെ. ശ്രീകണ്​ഠനും അര്‍ഹനായി.

ചലച്ചിത്ര ശ്രേഷ്​ഠ പുരസ്​കാരം കെ.ആര്‍. വിജയക്കും രാഷ്​ട്രീയ കര്‍മശ്രേഷ്​ഠ പുരസ്​കാരം പാലോട്​ രവിക്കും കലാരത്​ന പുരസ്​കാരം അയിലം ഉണ്ണികൃഷ്​ണനും നല്‍കുമെന്ന്​ ജൂറി ചെയര്‍മാന്‍ ബാലു കിരിയത്ത്​ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ജൂറി അംഗങ്ങളായ ടി.പി. ശാസ്​തമംഗലം, പനച്ചമൂട്​ ഷാജഹാന്‍, സുലേഖ കുറുപ്പ്​, സെക്രട്ടറി തെക്കന്‍ സ്​റ്റാര്‍ ബാദുഷ എന്നിവരും സംബന്ധിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!