അടച്ചും തുറന്നും മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍; മാറ്റമില്ലാതെ ജലനിരപ്പ്, ഭീതിയില്‍ ജനം

കുമളി: മുല്ലപ്പെരിയാറില്‍ കേരളം കാഴ്ചക്കാര്‍ മാത്രമായതോടെ അണക്കെട്ടിലെ ജലനിരപ്പ് പല തവണ 142ല്‍ എത്തിച്ച്‌ തമിഴ്നാട് കളി തുടരുന്നു.

ജലനിരപ്പില്‍ നേരിയ കുറവ് വന്നാലുടന്‍ തമിഴ്നാട്ടിലേക്കുള്ള ജലത്തിന്‍റെ അളവില്‍ കുറവ് വരുത്തിയും ഇടുക്കിയിലേക്ക് ജലം ഒഴുക്കുന്ന ഷട്ടറുകള്‍ അടച്ചുമാണ് ജലനിരപ്പ് വീണ്ടും 142ല്‍ എത്തിക്കുന്നത്.

ദിവസങ്ങളോളം ഇത്തരം നടപടികള്‍ തുടര്‍ന്നിട്ടും ഇതിനെതിരെ പ്രതികരിക്കാന്‍ കേരളത്തിന് കഴിയാത്തത് അണക്കെട്ടിന്‍റെ സമീപത്ത്​ വസിക്കുന്നവരെ ഭീതിയിലാക്കുന്നുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് 141.90 അടിയായി ജലനിരപ്പില്‍ നേരിയ കുറവ് വന്നതോടെ ഇടുക്കിയിലേക്കുള്ള ജലം ഒഴുക്ക് സെക്കന്‍റില്‍ 142 ഘന അടി മാത്രമാക്കുകയും തമിഴ്നാട്ടിലേക്ക് കൊണ്ടു പോകുന്ന ജലത്തിന്‍്റെ അളവ് സെക്കന്‍്റില്‍ 1867ല്‍ നിന്നും 1200 ഘനഅടിയാക്കി കുറയ്ക്കുകയും ചെയ്തു.

ഇതോടെ പല തവണ ജലനിരപ്പ് 141.95 അടിയിലെത്തി രാവിലെ ഏഴു മണിയായതോടെ ജലനിരപ്പ് 142 പിന്നിട്ട് മുകളിലേക്ക് ഉയരുമെന്ന ഘട്ടത്തില്‍ അഞ്ച്​ ഷട്ടറുകള്‍ തുറന്ന് ഇടുക്കിയിലേക്ക് 5691ഘന അടി ജലം തുറന്നു വിട്ടു.

പിന്നീട് തിങ്കളാഴ്ച രാത്രി 7.45 ഓടെ ഒമ്ബത്​ ഷട്ടറുകള്‍ തുറന്ന് ഇടുക്കിയിലേക്കുള്ള ജലം ഒഴുക്ക് 7105 ഘന അടിയാക്കി വര്‍ധിപ്പിച്ചു. ഇതോടൊപ്പം തമിഴ്നാട്ടിലേക്ക് 1200 ല്‍ നിന്നും ജലം ഒഴുക്കുന്നത് 1867 ഘന അടിയായും വര്‍ധിപ്പിച്ചു. അണക്കെട്ടിലേക്ക് സെക്കന്‍്റില്‍ 5814 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. വൃഷ്ടിപ്രദേശമായ പെരിയാര്‍ വനമേഖലയില്‍ 28.8 ഉം തേക്കടിയില്‍ 21.6 മില്ലീമീറ്റര്‍ മഴയുമാണ് പെയ്തതത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!