ഈച്ച ശല്യത്തില്‍ പൊറുതിമുട്ടി നാട്ടുകാര്‍; കടിയേറ്റ പത്തോളം പേര്‍ ചികിത്സയില്‍; നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

തൃശൂര്‍; പ്രത്യേക തരം ഈച്ച കടിച്ച്‌ പ്രദേശവാസികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായി റിപ്പോര്‍ട്ട്.

തൃശൂരിലെ പൂലാനിയിലും പരിസര പ്രദേശങ്ങളിലുമാണ് ഈച്ച ശല്യം പെരുകി നാട്ടുകാര്‍ ദുരിതത്തിലായിരിക്കുന്നത്. ഈച്ചയുടെ കടിയേറ്റ പത്തോളം പേര്‍ ഇതിനോടകം വൈദ്യസഹായം തേടി.

കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ നിരവധിയാളുകള്‍ക്ക് ഈച്ചയുടെ കടിയേറ്റ് ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും സംഭവിച്ചതായാണ് വിവരം. ഡീര്‍ ഫ്‌ളൈ എന്ന മാനീച്ചയാണ് ഇവയെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. പ്രദേശത്ത് ഏകദേശം ഒരു വര്‍ഷം മുമ്ബും ഇത്തരത്തില്‍ ഈച്ച ശല്യമുണ്ടായിട്ടുണ്ട്. നിലവില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

പ്രധാനമായും പൂലാനി, കുന്നപ്പിള്ളി പ്രദേശങ്ങളിലാണ് ഈച്ച ശല്യം വ്യാപകമായിരിക്കുന്നത്. മരങ്ങളിലും ചെടികളിലും പറ്റിപ്പിടിച്ച നിലയിലാണ് ഇവ കാണപ്പെടാറുള്ളത്. കൂട്ടത്തോടെ വിഹരിക്കുന്ന ഇവ മൃഗങ്ങള്‍ക്കും ശല്യമാകുന്നുണ്ട്. ചാലക്കുടി പുഴയോര മേഖലയായ ഈ ഭാഗത്ത് പ്രളയശേഷം അപൂര്‍വ ജീവജാലങ്ങളെ കാണുന്നതായി നാട്ടുകാര്‍ പറയുന്നു. മുനിപ്പാറ, കാഞ്ഞിരപ്പിള്ളി ഭാഗങ്ങളിലും ഈച്ചശല്യം രൂക്ഷമാണ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തെ വീടുകളിലും കൃഷി സ്ഥലങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. ഉടന്‍ പരിഹാരമുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!