യുവതിയും മകനും പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍
കൊച്ചി: എറണാകുളം വൈപ്പിനില്‍ യുവതിയും മകനും പൊള്ളലേറ്റു മരിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍. നായരമ്ബലം ഭഗവതി ക്ഷേത്രത്തിനു സമീപം കിഴക്ക് തെറ്റയില്‍ പരേതനായ സാജുവിന്റെ സ്വദേശിനി സിന്ധു (42), മകന് അതുല്‍ (18) എന്നിവര്‍ മരിച്ച സംഭവത്തില്‍ സമീപവാസി ദിലീപിനെയാണ് അറസ്റ്റ് ചെയ്തത്.
ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ യുവാവിനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സിന്ധുവിന്റെയും മകന്റെയും മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ദിലീപില്‍ നിന്നുള്ള ഭീഷണിയാണ് ഇരുവരുടെയും മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
നിരന്തരം ശല്യം ചെയ്യുന്നുവെന്നാരോപിച്ച് ദിലീപിനെതിരെ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ദിലീപിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിനെച്ചൊല്ലി സിന്ധുവിന്റെ സഹോദരനും യുവാവും തമ്മില്‍ അടിപിടിയുണ്ടായിരുന്നു.
ഇന്നലെ പുലര്‍ച്ചെയാണ് സിന്ധുവിനെയും അതുലിനെയും ഗുരുതരമായ പൊള്ളലേറ്റ നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ബന്ധുക്കളും സമീപവാസികളും ചേര്‍ന്ന് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് സിന്ധുവിനെയും അതുലിനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
സിന്ധു ഇന്നലെയും അതുല്‍ ഇന്നു പുലര്‍ച്ചെയുമാണ് മരിച്ചത്. 70 ശതമാനം പൊള്ളലേറ്റ അതുല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സിന്ധു ദിലീപിനെതിരെ യുവാവിനെതിരെ നല്കിയ മരണമൊഴിയെന്നു കരുതുന്ന ശബ്ദരേഖ ബന്ധുക്കള്‍ പൊലീസിനു കൈമാറിയിരുന്നു. മരിച്ച സിന്ധുവിന്റെ ഫോണ്‍ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam