വിമാനത്തില്‍ പൂച്ചയെ മുലയൂട്ടി യുവതി; സോഷ്യല്‍മീഡിയയില്‍ വൈറലായി അസാധാരണ ദൃശ്യം; പൂച്ചയെ മാറ്റാന്‍ എയര്‍ഹോസ്റ്റസ് ആവശ്യപ്പെട്ടെങ്കിലും അവഗണിച്ച് യുവതി
വിമാനത്തില്‍ യുവതി പൂച്ചയെ മുലയൂട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.
ന്യൂയോര്‍ക്കിലെ സിറാക്കൂസില്‍ നിന്ന് ജോര്‍ജിയയിലെ അറ്റ്ലാന്റയിലേക്കുള്ള യാത്രയ്ക്കിടെ ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തിലാണ് യാത്രക്കാരിയായ യുവതി പൂച്ചയെ മുലയൂട്ടിയത്. ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്യാത്രക്കാരിലൊരാള് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. യുവതി ആരാണെന്നോ, പേരു വിവരങ്ങളോ ലഭ്യമല്ല. അതേസമയം പൂച്ചയെ മുലയൂട്ടുന്നത് നിര്‍ത്തണമെന്ന് ഒരു ഫ്ലൈറ്റ് അറ്റന്‍ഡന്റ് അഭ്യര്‍ത്ഥിക്കുന്നതും യുവതി ഇത് അവഗണിച്ച് മുലയൂട്ടല്‍ തുടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തിന്റെ സീറ്റ് നമ്ബര്‍ 13ലാണ് യുവതിയും പൂച്ചയും ഇരുന്നത്.
ഫ്ലൈറ്റ് അറ്റന്‍ഡന്റ് ഐന്‍സ്ലി എലിസബത്തും തങ്ങള്‍ നേരിട്ട വിചിത്രമായ ഈ സംഭവത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചുവെന്ന് ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു. തുടക്കത്തില്‍ യുവതിയുടെ കയ്യിലുള്ളത് ഒരു കുട്ടിയാണെന്നാണ് എയര്‍ഹോസ്റ്റസുമാര്‍ വിചാരിച്ചത്. എന്നാല്‍ വളരെ അടുത്ത് നിന്ന് കണ്ടപ്പോഴാണ് രോമമില്ലാത്ത പ്രതേയക തരം പൂച്ചയാണ് യുവതിയുടെ കയ്യിലുള്ളതെന്ന് മനസ്സിലായത്.
വിമാനത്തിലെ മറ്റ് യാത്രക്കാര്‍ ഭയപ്പെട്ടും അമ്ബരപ്പോടെയും യുവതിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ ഫ്ളൈറ്റ് അറ്റന്‍ഡേര്‍സ് യുവതിയോട് മുലയൂട്ടുന്നത് നിര്‍ത്താനും പൂച്ചയെ തിരികെ കാരിയറില്‍ വെയ്ക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ യുവതി അഭ്യര്‍ത്ഥന നിരസിക്കുകയാണ് ചെയ്തത്. ഇതോടെ ഫ്ളൈറ്റ് അറ്റന്‍ഡേര്‍സ് ‘റെഡ് കോട്ട്’ ടീമിന്റെ സഹായം തേടി.
അതേസമയം പൂച്ച ഭയപ്പെട്ട് പ്രാണരക്ഷാര്‍ത്ഥം കുതറുന്നതായാണ് കണ്ടതെന്നും ടിക് ടോക്ക് വീഡിയോയില്‍ ഫ്ലൈറ്റ് അറ്റന്‍ഡന്റ് ഐന്‍സ്ലി എലിസബത്ത് പറഞ്ഞു. കാബിന് ക്രൂ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് വിമാനം അറ്റ്ലാന്‍ഡയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് ഡെല്‍റ്റ എയര്‍ലൈന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam