പി​റ​വി​ത്തി​രു​ന്നാ​ളി​ന് മു​ന്നൊ​രു​ക്ക​മാ​യി, ല​ണ്ട​ന്‍ റീ​ജ​ണ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ശ​നി​യാ​ഴ്ചല​ണ്ട​ന്‍: സീ​റോ​മ​ല​ബാ​ര്‍ ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത​യി​ലെ ല​ണ്ട​ന്‍ മേ​ഖ​ലാ ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഡി​സം​ബ​ര്‍ 4 ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്നു.

ലോ​ക​ര​ക്ഷ​ക​ന്‍റെ പി​റ​വി​ത്തി​രു​ന്നാ​ളി​നാ​മു​ഖ​മാ​യു​ള്ള നോ​ന്പാ​ച​ര​ണ വേ​ള​യി​ല്‍, ന​വീ​ക​ര​ണ​ത്തി​നും, അ​നു​ഗൃ​ഹ​കൃ​പാ​വ​ര്‍​ഷ​ങ്ങ​ള്‍​ക്കും ല​ണ്ട​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ വേ​ദി​യാ​വും.

പ​രി​ശു​ദ്ധ ജ​പ​മാ​ല​സ​മ​ര്‍​പ്പ​ണ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ക​ണ്‍​വ​ന്‍​ഷ​നെ തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ സ​മൂ​ഹ ദി​വ്യ​ബ​ലി​യും, തി​രു​വ​ച​ന ശു​ശ്രു​ഷ​ക​ളും, ആ​രാ​ധ​ന​യും അ​നു​ഭ​വ സാ​ക്ഷ്യ​ങ്ങ​ളും, കു​ന്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

വ്യ​ക്തി​പ​ര​മാ​യ സ​ന്ദേ​ഹ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​വാ​നാ​യി കൗ​ണ്‍​സി​ലിം​ഗ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​രം​ഭി​ക്കു​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ വൈ​കു​ന്നേ​രം നാ​ലോ​ടെ സ​മാ​പി​ക്കും. കു​ട്ടി​ക​ള്‍​ക്കാ​യി ശു​ശ്രു​ഷ​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത​യി​ലെ പ്ര​മു​ഖ ധ്യാ​ന-​വ​ച​ന ശു​ശ്രു​ഷ​ക​രാ​യ ഫാ.​ടോ​മി അ​ടാ​ട്ട്, സി​സ്റ്റ​ര്‍ ആ​ന്‍ മ​രി​യ, ഫാ.​ജോ​സ​ഫ് മു​ക്കാ​ട്ട് എ​ന്നി​വ​ര്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ ശു​ശ്രു​ഷ​ക​ള്‍ ന​യി​ക്കും.

ഏ​വ​രെ​യും ക​ണ്‍​വെ​ന്‍​ഷ​നി​ലേ​ക്കു സ​സ്നേ​ഹം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക സ​മി​തി​ക്കു​വേ​ണ്ടി ല​ണ്ട​ന്‍ റീ​ജ​ണ​ല്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ മ​നോ​ജ് ത​യ്യി​ല്‍, ഡോ​ണ്‍​ബി ജോ​ണ്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്

മ​നോ​ജ് ത​യ്യി​ല്‍:07848808550

ഡോ​ണ്‍​ബി ജോ​ണ്‍:07921824640

ക​ണ്‍​വ​ന്‍​ഷ​ന്‍ വേ​ദി​യു​ടെ വി​ലാ​സം:-

Castle Green Community Centre?

Gale Street, Dagenham, RM9 4UN

(Large free parking facility available)

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!