സര്‍ക്കാര്‍ ശമ്ബളമുള്ള കന്യാസ്ത്രീ, പുരോഹിതരില്‍നിന്ന് ആദായ നികുതി ഈടാക്കരുതെന്ന് ഉത്തരവ്

തിരുവനന്തപുരം: സര്‍ക്കാര്‍ ശമ്ബളമുള്ള കന്യസ്ത്രീകളുടെയും പുരോഹിതരുടെയും ആദായ നികുതി ഈടാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്.

ഇവരുടെ ശമ്ബളത്തില്‍നിന്നോ പെന്‍ഷനില്‍നിന്നോ നികുതി ഈടാക്കരുതെന്നാണ് ട്രഷറി ഡയറക്ടറുടെ നിര്‍ദേശം.

കന്യാസ്ത്രീകള്‍, പുരോഹിതര്‍ എന്നിവരില്‍നിന്നും ആദായ നികുതി ഈടാക്കാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വിവിധ സഭകള്‍ സുപ്രീംകോടതിയെ സമീപിക്കുകയും വിധി റദ്ദാക്കുകയുമായിരുന്നു.

ഈ സാഹചര്യത്തിലാണ് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നികുതി പിരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!