ഒമിക്രോണ്‍ വകഭേദം: കോഴിക്കോട്​ വിമാനത്താവളത്തിലും നിരീക്ഷണം ശക്തം

മലപ്പുറം: വിദേശ രാജ്യങ്ങളില്‍ കൊറോണ വൈറസി​െന്‍റ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയതോടെ കോഴിക്കോട്​ വിമാനത്താവളത്തില്‍ നിരീക്ഷണം ശക്തമാക്കിആരോഗ്യ വകുപ്പി​െന്‍റ നേതൃത്വത്തിലാണ്​ പരിശോധന ക്രമീകരണങ്ങള്‍ ഒരുക്കിയത്​.

കേന്ദ്ര സര്‍ക്കാര്‍​ ഹൈ റിസ്ക്കില്‍ (ഉയര്‍ന്ന അപകട സാധ്യത) ഉള്‍പ്പെടുത്തിയ രാജ്യങ്ങളില്‍നിന്ന്​ വരുന്നവര്‍ക്ക്​ മാത്രമാണ് ഇപ്പോള്‍ സമ്ബര്‍ക്ക വിലക്ക്​ ഏര്‍പ്പെടുത്തിയത്​​. ഏ​ഴ്​ ദിവസമാണ്​ ക്വാറന്‍റീനില്‍ കഴിയേണ്ടത്​.

ഇവര്‍ക്ക്​ വിമാനത്താവളത്തില്‍ തന്നെ​ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുമെന്ന്​ കോവിഡ്​ സര്‍​വൈലന്‍സ്​ ഒാഫിസര്‍ അറിയിച്ചു. ഏഴ്​ ദിവസത്തിന്​​ ശേഷം വീണ്ടും പരിശോധന നടത്തണം. ഇതില്‍ നെഗറ്റീവായാലാണ്​ പുറത്തിറങ്ങാനാവുക.

കഴിഞ്ഞ 25 മുതല്‍ ​ൈഹ റിസ്​ക്​ രാജ്യങ്ങളില്‍നിന്ന്​ കരിപ്പൂര്‍ വഴി നൂറ്റമ്ബതോളം പേരാണെത്തിയത്​. ഇവര്‍ എല്ലാവരും സമ്ബര്‍ക്ക വിലക്കിലാണ്​. ഇവരുടെ ആദ്യ പരിശോധന ഫലങ്ങള്‍ നെഗറ്റീവാണ്​. ബ്രിട്ടന്‍ ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങള്‍, ദക്ഷിണാഫ്രിക്ക, ബോട്​സ്വാനിയ, ഹോങ്കോങ്​, ബ്രസീല്‍, ഇസ്രായേല്‍, ചൈന, മൗറീഷ്യസ്​, ന്യൂസിലന്‍ഡ്​​, സിംഗപ്പൂര്‍, ബംഗ്ലാദേശ്​ രാജ്യങ്ങളാണ്​ നിലവില്‍ ഹൈ റിസ്​ക്​ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്​.

കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഇന്ത്യയിലേക്ക്​ വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി എയര്‍സുവിധ പോര്‍ട്ടലില്‍ അപ്​ലോഡ്​ ചെയ്യണമെന്നും നിര്‍ദേശമുണ്ട്​. കോവിഡ്​ ഭീഷണി കുറഞ്ഞതിനെ തുടര്‍ന്ന്​ കേന്ദ്ര സര്‍ക്കാര്‍ വിദേശത്തുനിന്ന്​ വരുന്നവര്‍ക്ക്​ സമ്ബര്‍ക്ക വിലക്ക് വിവിധ ഘട്ടങ്ങളിലായി നിര്‍ത്തലാക്കിയിരുന്നു​

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!