കെഎസ്‌ആര്‍ടിസി ബസില്‍ യാത്രാക്കാരിയുടെ മാല മോഷ്ടിച്ചു: തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസില്‍ മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍.

മധുര വാടിപ്പാടി കച്ചകെട്ടി ഗ്രാമത്തില്‍ ഹരിണിയെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. ബസിലെ യാത്രക്കാരിയുടെ മാലയാണ് ഹരിണി മോഷ്ടിച്ചത്. കോടതിയില്‍ ഹാജരാക്കിയ ഹരിണിയെ റിമാന്‍ഡ് ചെയ്തു.

കടയ്ക്കല്‍ സ്വദേശിയായ സ്ത്രീ ബസില്‍ നിന്നും വട്ടപ്പാറ ഇറങ്ങാന്‍ ശ്രമിക്കുമ്ബോള്‍ ഹരിണി മാല പൊട്ടിക്കുകയായിരുന്നു. മാല പൊട്ടിച്ചത് മനസിലാക്കിയ യാത്രക്കാരി ബഹളം വെയ്ക്കുകയും തുടര്‍ന്ന് ബസ് നിര്‍ത്തി ഹരിണിയെ പരിശോധിച്ചപ്പോള്‍ മാല കണ്ടെത്തുകയുമായിരുന്നു.

ഹരിണിയുടെ വസ്ത്രത്തില്‍ നിന്നുമാണ് മാല ലഭിച്ചത്. സമീപ പ്രദേശങ്ങളിലും ഇത്തരത്തില്‍ മോഷണ ശ്രമം നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!