ദേശാഭിമാനി കൊച്ചി യൂണിറ്റ് ജീവനക്കാരന്‍ അന്തരിച്ചു; എ അജിത് കുമാറിന്റെ അന്ത്യം വൃക്ക സംബന്ധമായ അസുഖത്തിന് ഏറെ നാളായി ചികിത്സയില്‍ കഴിയവേ

കൊച്ചി: ദേശാഭിമാനി കൊച്ചി യൂണിറ്റ് ഡിടിപി വിഭാഗം ചീഫ് ഇകെബി ഓപ്പറേറ്റര്‍ (എസ്ജി) പൊന്നുരുന്നി ദീപംറോഡ് അരവിന്ദത്തില്‍ എ അജിത് കുമാര്‍ (52) അന്തരിച്ചു.

സംസ്‌കാരം തിങ്കള്‍ പകല്‍ 11ന് പച്ചാളം ശ്മാശനത്തില്‍. വൃക്കസംബന്ധമായ അസുഖത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഞായര്‍ വൈകിട്ട് 4.40 ഓടെ മരിച്ചു.

1990ല്‍ ദേശാഭിമാനിയിലെത്തിയ അജിത് 1991ല്‍ സ്ഥിരം ജീവനക്കാരനായി. ദേശാഭിമാനി കമ്ബ്യൂട്ടര്‍ അധിഷ്ഠിതമായി അച്ചടി ആരംഭിച്ചപ്പോള്‍ ഡിടിപി പരിശീലനത്തിന് നേതൃത്വം നല്‍കിയവരിലൊരാളായിരുന്നു. ഓരോ യൂണിറ്റിലും ആരംഭിച്ചപ്പോള്‍ അവിടെയെത്തി ഡിടിപി പരിശീലനത്തിന് നേതൃത്വം നല്‍കി. സിപിഐ എം ദേശാഭിമാനി ഡിടിപി ബ്രാഞ്ച് സെക്രട്ടറിയാണ്. മികച്ച കബഡി താരമായിരുന്നു.

ജില്ലാ റസിഡന്റ്‌സ് അസോസിയേഷന്റെ (എഡ്രാക്ക്) ആരംഭകാലം മുതല്‍ ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ജില്ലയില്‍ റസിഡന്റ്സ് അസോസിയേഷനുകളുടെ ഏകീകരണത്തിന് പ്രധാന പങ്കുവഹിച്ച വ്യക്തിത്വമാണ്. എറണാകുളം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തമ്മനം നളന്ദ പബ്ലിക്ക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പിടിഎ പ്രസിഡന്റായിരുന്നു. പരേതനായ അരവിന്ദാക്ഷന്‍ പിള്ളയുടെയും കെ കരുണാമയിയുടെയും (റിട്ട. അദ്ധ്യാപിക) മകനാണ്.

ഭാര്യ: ബിന്ദു മല്ലശ്ശേരി ( പോസ്റ്റ് മാസ്റ്റര്‍, തമ്മനം പോസ്റ്റ് ഓഫീസ്). മക്കള്‍: ആതിര (കള്ളിയത്ത് ഗ്രൂപ്പ്) ആരതി (തേവര എസ്‌എച്ച്‌ കോളേജ് എംകോം വിദ്യാര്‍ത്ഥിനി), അഭിജിത്ത് (മേരിമാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി). മരുമകന്‍: ബിബിന്‍ കൃഷ്ണ (ഐഡിബിഐ). സഹോദരന്‍: എ രവി മേനോന്‍ (ആര്‍ എം ഗ്രൂപ്പ്) . മൃതദേഹം തിങ്കള്‍ രാവിലെ 10.45ന് ദേശാഭിമാനി കൊച്ചി യൂണിറ്റില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. മരണത്തില്‍ മന്ത്രി പി രാജീവ്, സിപിഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ എന്നിവര്‍ അനുശോചിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!