അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ നി​ന്ന്​ 20 ദി​വ​സം പ്രാ​യ​മാ​യ പെ​ണ്‍​കു​ഞ്ഞി​നെ കിട്ടി

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ നി​ന്ന്​ 20 ദി​വ​സം പ്രാ​യ​മാ​യ പെ​ണ്‍​കു​ഞ്ഞി​നെ ല​ഭി​ച്ചു.

ശ​നി​യാ​ഴ്ച ഉ​ച്ച​ ഓ​ടെ​യാ​ണ്​ 2.08 കി​ലോ തൂ​ക്ക​മു​ള്ള ന​വ​ജാ​ത​ശി​ശു​വി​നെ ല​ഭി​ച്ച​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​യ രോ​ഗി​യാ​ണ് തൊ​ട്ട​ടു​ത്ത പൊ​ലീ​സ് എ​യ്​​ഡ് പോ​സ്​​റ്റി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്.

ഉ​ട​ന്‍ ഇ​വ​ര്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ആ​രോ​ഗ്യ​വ​തി​യാ​ണെ​ന്ന റി​പ്പോ​ര്‍​ട്ടി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ ശി​ശു​ക്ഷേ​മ സ​മി​തി ജീ​വ​ന​ക്കാ​രെ​ത്തി കു​ഞ്ഞി​നെ ഏ​റ്റു​വാ​ങ്ങി.

പി​ന്നീ​ട് സി.​ഡ​ബ്ല്യു.​സി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി കു​ട്ടി​യെ മ​ല​പ്പു​റ​ത്തെ ശി​ശു​പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ ഈ ​വ​ര്‍​ഷം ല​ഭി​ക്കു​ന്ന ആ​ദ്യ​ത്തെ കു​ഞ്ഞാ​ണി​ത്. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ മൂ​ന്നാ​മ​ത്തെ കു​ട്ടി​യെ​യാ​ണ് സി.​ഡ​ബ്ല്യു.​സി​ക്ക് ല​ഭി​ക്കു​ന്ന​ത്.ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. ഷാ​ജേ​ഷ് ഭാ​സ്ക​ര്‍ ന​ട​പ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. 60 ദി​വ​സ​ത്തി​ന് ശേ​ഷം ദ​ത്ത് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!