മുനിസിപ്പല്‍ സ്​റ്റേഡിയത്തില്‍ അനധികൃത പാര്‍ക്കിങ്

മൂവാറ്റുപുഴ: മുനിസിപ്പല്‍ സ്​റ്റേഡിയം കോമ്ബൗണ്ട് ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള ലോറികളുടെ പാര്‍ക്കിങ് കേന്ദ്രമായിമാറി .രണ്ടുവര്‍ഷം മുമ്ബ് നഗരസഭ കമ്ബിവേലി കെട്ടി തിരിച്ച്‌ പാര്‍ക്കിങ് നിരോധിച്ച സ്ഥലമാണ് വീണ്ടും വണ്ടിപ്പേട്ടയായി മാറിയത്.

നാട്ടുകാരുടെ നിരന്തര സമരങ്ങള്‍ക്കൊടുവിലായിരുന്നു ഇത്. വേലിയുടെ അടുത്തിടെ തുറന്ന ഭാഗത്തുകൂടെയാണ് ലോറികള്‍ സ്​റ്റേഡിയം വളപ്പില്‍ പ്രവേശിക്കുന്നത്. ലോറി പാര്‍ക്കിങ്ങിനായി രണ്ട് വണ്ടിപ്പേട്ടയാണ് നഗരസഭയുടെ കീഴിലുള്ളത്. എവറസ്​റ്റ കവലക്ക് സമീപം ഹോമിയോ ആശുപത്രിക്ക് അടുത്തും സ്​റ്റേഡിയത്തിനു പിറകുവശത്തുമാണ് ഇവ സ്ഥിതിചെയ്യുന്നത്.

ആവശ്യത്തിലേറെ സൗകര്യങ്ങളുള്ള ഇത് എല്ലാം ഒഴിവാക്കിയാണ് സ്​റ്റേഡിയം വളപ്പില്‍ അനധികൃത പാര്‍ക്കിങ്. ഇതിനുപുറമെ തിരക്കേറിയ ഇ.ഇ.സി റോഡിലും പാര്‍ക്കിങ് നടത്തുകയാണ്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് രണ്ടുവര്‍ഷം മുമ്ബ് നഗരസഭ ഇതിനുചുറ്റും കമ്ബിവേലി കെട്ടി വാഹന പാര്‍ക്കിങ് നിരോധിച്ചത്. സ്​റ്റേഡിയം ഗ്രൗണ്ടില്‍ അനധികൃത വാഹന പാര്‍ക്കിങ് ആരംഭിച്ച്‌ ഒരു മാസം കഴിഞ്ഞിട്ടും ഇതിനെതിരെ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!