മലയോര ഹൈവേ ടാറിങ് തടസ്സം നീങ്ങുന്നു

ഏലപ്പാറ : മാസങ്ങളായി മുടങ്ങിക്കിടന്ന മലയോര ഹൈവേയുടെ ടാറിങ് ജോലികള്‍ ഉടന്‍ ആരംഭിക്കും.

വീതികൂട്ടിപ്പണിത റോഡിനു നടുവിലും അരികിലും നില്‍ക്കുന്ന വൈദ്യുതിത്തൂണുകള്‍ മാറ്റിസ്ഥാപിക്കാന്‍ കിഫ്ബി 92 ലക്ഷം രൂപ കെ.എസ്.ഇ.ബി.യില്‍ അടച്ചു. കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെയുള്ള 18 കിലോമീറ്ററിന്റെ നിര്‍മാണമാണ് നടക്കുന്നത്. നിര്‍മാണത്തിനായി റോഡുകള്‍ പൊളിച്ചതിനാല്‍ വലിയ ദുരിതമാണ് യാത്രക്കാര്‍ നേരിടുന്നത്. 2020 സെപ്റ്റംബറിലാണ് റോഡിന്റെ നിര്‍മാണോദ്ഘാടനം നടന്നത്.

വീതികൂട്ടുന്നതിന്റെയും സംരക്ഷണഭിത്തികള്‍ പണിയുന്നതിന്റെയും ജോലികള്‍ അവസാനഘട്ടത്തിലായിട്ടും റോഡിന് നടുവില്‍ നിന്നിരുന്ന വൈദ്യുതിത്തൂണുകള്‍ മാറ്റാന്‍ നടപടിയായിരുന്നില്ല. ഇത് ടാറിങ്ങിനെ ബാധിച്ചു. റോഡിന്റെ ജോലികള്‍ക്കായി മാറ്റിസ്ഥാപിക്കേണ്ട തൂണുകളുടെ വിശദവിവരങ്ങള്‍ അടങ്ങുന്ന കത്ത് ബോര്‍ഡ് അധികാരികള്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കിഫ്ബിക്ക് നല്‍കിയിരുന്നു. എന്നാല്‍ തുക അടയ്ക്കാന്‍ കിഫ്ബി തയ്യാറായില്ല.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!