മൊഫിയ കേസ്​: ആത്മഹത്യക്കുറിപ്പിന്‍റെ പരിശോധനക്ക്​ കൈയക്ഷര സാമ്ബിള്‍ ശേഖരിച്ചു

ആലുവ: മൊഫിയയുടെ ആത്മഹത്യ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ശനിയാഴ്ചയും വിവരങ്ങള്‍ ശേഖരിച്ചു. ഡിവൈ.എസ്.പി രാജീവി​െന്‍റ നേതൃത്വത്തില്‍ ആത്മഹത്യക്കുറിപ്പി​െന്‍റ പരിശോധനക്ക്​ മൊഫിയയുടെ കൈയക്ഷരത്തി​െന്‍റ സാമ്ബി​ളെടുത്തു.

കുറിപ്പ് മൊഫിയയുടേത് തന്നെയാണോയെന്ന് ഇതുവഴി ഉറപ്പാക്കും.

മൊഫിയയുടെ മാതാപിതാക്കളില്‍നിന്ന് യുവതിയുടെ സുഹൃത്തുക്കളുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. സുഹൃത്തുക്കളുടെ മൊഴിയുമെടുക്കും.

അതേസമയം, സംഭവത്തില്‍ പ്രതികളായ ഭര്‍ത്താവി​െന്‍റയും ഭര്‍തൃമാതാപിതാക്കളുടെയും ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച വിധി പറയാന്‍ മാറ്റി. കോതമംഗലം ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (27), റുഖിയ (55), യൂസുഫ് (63) എന്നിവരാണ്, തങ്ങള്‍ നിരപരാധികളാണെന്ന് ചൂണ്ടിക്കാട്ടി ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.

പൊലീസ് ഉദ്യോഗ​സ്ഥ​െന്‍റ മുന്നില്‍ ഭര്‍ത്താവിനെ തല്ലിയെന്നും ശേഷം അസ്വാഭാവികമായി എന്തോ സംഭവിച്ചിട്ടു​െണ്ടന്നും പ്രതികളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് നല്‍കി.

ഭര്‍ത്താവില്‍നിന്നും ഭര്‍തൃവീട്ടില്‍നിന്നുമുണ്ടായ പീഡനത്തില്‍ നീതി കിട്ടി​െല്ലന്ന തോന്നലിലാണ് ആത്മഹത്യയെന്നും പ്രതികളെ കസ്​റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ച അന്വേഷണസംഘം പ്രതികളെ കസ്‌റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷ നല്‍കും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!