ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രെയുള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ ശ്ര​മ​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടിയുമായി മ​മ​ത

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സി​ന്‍റെ ശ്ര​മ​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി. പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളെ പാ​ര്‍​ല​മെ​ന്‍റി​ല്‍ ഒ​ന്നി​ച്ച്‌ നിരത്തി ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടത്.

ശ്രമങ്ങളുടെ ഭാഗമായി ചേരാനിരുന്ന പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ യോഗത്തില്‍ നിന്ന് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പിന്മാറി. മു​തി​ര്‍​ന്ന കോണ്‍​ഗ്ര​സ് നേ​താ​വു൦ രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വുമായ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ ആണ് തി​ങ്ക​ളാ​ഴ്ച ഈ യോഗം വിളിച്ചത്. ഈ യോഗത്തിലേക്ക് വരില്ലെന്ന് ടി​എം​സി അറിയിച്ചു. ടി​എം​സി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഗോ​വ ഘ​ട​ക​ത്തി​ന്‍റെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്നാ​ണെന്ന് വിശദീകരണം നല്‍കുകയും ചെയ്തു. ഗോ​വ ഘ​ട​കം സം​സ്ഥാ​ന​ത്ത് ബി​ജെ​പി​യെ​യും കോ​ണ്‍​ഗ്ര​സി​നെ​യും ഒ​രു​പോ​ലെ എ​തി​ര്‍​ക്കു​ന്ന​തി​നാ​ല്‍ ആണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്ന് ടിഎംസി അറിയിച്ചു.

യോ​ഗ​ത്തി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്കാ​ന്‍ യു​പി​എ​യു​ടെ ഭാ​ഗ​മ​ല്ലാ​ത്ത ആം ​ആ​ദ്മി പാ​ര്‍​ട്ടി, സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി തു​ട​ങ്ങി​യ പാ​ര്‍​ട്ടി​ക​ളെ തൃ​ണ​മൂ​ലി​ന്‍റെ പി​ന്മാ​റ്റം പ്രേ​രി​പ്പി​ച്ചേ​ക്കാം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്ക​മു​ള്ള​വ​രെ ക​ഴി​ഞ്ഞ ദി​വ​സം ഡ​ല്‍​ഹി​യി​ലെ​ത്തി​യ മ​മ​ത ബാ​ന​ര്‍​ജി ക​ണ്ടെ​ങ്കി​ലും സോ​ണി​യാ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​തെ മ​ട​ങ്ങി​യി​രു​ന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!