പുതിയ കോവിഡ്​ വകഭേദം: ഏഴ്​ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്​ യു.എ.ഇ യാത്രവിലക്കേര്‍പ്പെടുത്തി​

ദുബൈ: പുതിയ കോവിഡ്​ വകഭേദം വ്യാപിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ യു.എ.ഇ വിലക്കേര്‍പ്പെടുത്തിജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റയും ദേശീയ അടിയന്തിര ദുരന്തനിവാരണ അതോറിറ്റിയുമാണ്​ ​ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോതോ, ഇസ്വതിനി, സിംബാവ്​വെ, ബോത്​സ്വാന, മൊസംബിക്​ എന്നി രാജ്യങ്ങളില നിന്നുള്ള യാത്രക്കാര്‍ക്ക്​​ വിലക്ക് പ്രഖ്യാപിച്ചത്​​.

തിങ്കളാഴ്​ച മുതലാണ്​ വിലക്ക്​ പ്രാബല്യത്തില്‍ വരുന്നത്​. ഇൗ രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ്​ യാത്രക്കാര്‍ക്കും വിലക്ക്​ ബാധകമാണ്​. 14ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യു.എ.ഇയിലേക്ക്​ വരുന്നതിന്​ അനുമതി ലഭിക്കില്ല.

അതേസമയം ഈ രാജ്യങ്ങളിലേക്ക്​ യാത്രക്കാരുമായി യു.എ.ഇയില്‍ നിന്ന്​ പോകാന്‍ വിമാനക്കമ്ബനികള്‍ക്ക്​ അനുമതിയുണ്ട്​. യു.എ.ഇ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്​ഥര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍ എന്നിവര്‍ക്ക്​ യു.എ.ഇയിലേക്ക്​ വരാന്‍ വിലക്ക്​ ബാധകമായിരിക്കില്ല. ഇവര്‍ നേരത്തെ ഏര്‍പ്പെടുത്തിയ മുന്‍കരുതല്‍ നടപടികള്‍ കൃതയമായി പാലിക്കണമെന്ന്​ നിര്‍ദേശിച്ചിട്ടുണ്ട്​. 48മണിക്കൂറിനിടയിലെ പി.സി.ആര്‍ നെഗറ്റീവ്​ ഫലം, പുറപ്പെടുന്നതിന്​ 6മണിക്കൂര്‍ മുമ്ബുള്ള റാപിഡ്​ ടെസ്​റ്റ്​ ഫലം, യു.എ.ഇ എയര്‍പോട്ടില്‍ എത്തിയ ഉടനെയുള്ള പി.സി.ആര്‍ എന്നിവക്ക്​ പുറമെ ഗോള്‍ഡന്‍വിസക്കാരും നയതന്ത്ര ഉദ്യോഗസ്​ഥരും 10ദിവസത്തെ ക്വാറന്‍റീന്‍ എന്നിവയാണ്​ മാനദണ്ഡങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്​.

നേരത്തെ അബൂദബി ആസ്​ഥാനമായ ഇത്തിഹാദും ദുബൈ ആസ്​ഥാനമായ എമിറേറ്റ്​സ്​ വിമാനക്കമ്ബനിയും ഈ രാജ്യങ്ങളില്‍ നിന്ന്​ വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ നഗരങ്ങളായ ജോഹന്നാസ്​ബര്‍ഗ്​, കേപ്​ടൗണ്‍ എന്നിവിടങ്ങളില്‍ നിന്ന്​ എമി​റേറ്റ്​സും ജോഹന്നാസ്​ബര്‍ഗില്‍ നിന്ന്​ ഇത്തിഹാദും സര്‍വീസ്​ നടത്തി വരുന്നുണ്ടായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളും വിവിധ ഗള്‍ഫ്​ രാജ്യങ്ങളും ഇവിടങ്ങളില നിന്ന്​ യാത്ര വിലക്കിയതിന്​ പിന്നാലെയാണ്​ യു.എ.ഇയും തീരുമാനമെടുത്തത്​. ലോകാരോഗ്യ സംഘടന പുതിയ വകഭേദത്തിന്​ കഴിഞ്ഞ ദിവസം ഒമൈക്രോണ്‍ എന്ന പേര്​ നല്‍കിയിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!