യു. പ്രതിഭ എം.എല്‍.എ ഇടപ്പെട്ടു: സ്വമി അമ്മക്ക് ജീവിത മോഹം സഫലമായി

കായംകുളം: മരണപ്പെട്ടാല്‍ സ്വന്തം ഭൂമിയില്‍ അടക്കം ചെയ്യണമെന്ന സ്വാമി അമ്മയുടെ മോഹം പൂവണിയുന്നു. യു. പ്രതിഭ എം.എല്‍.എയുടെ ഇടപെടലിലാണ് എരുവ സോമഭവനത്തില്‍ ഗൗരിക്കുട്ടിക്ക് (88) കിടക്കാടം സ്വന്തമാകുന്നത്.

നാട്ടുകാരുടെ പ്രിയങ്കരിയായ സ്വാമി അമ്മയായ ഇവര്‍ വര്‍ഷങ്ങളായി വാടക വീടുകളിലായി കഴിയുകയാണ്.

ഭര്‍ത്താവ് മരണപ്പെട്ടതും ജീവിത പ്രാരാബ്ദങ്ങളാലും വീട് നഷ്ടമായതോടെയാണ് വാടക വീടുകളില്‍ ഇവര്‍ അഭയം കണ്ടെത്തിയത്. മകന്‍ സോമന് ലോട്ടറി കച്ചവടത്തിലൂടെ ലഭിക്കുന്ന തുഛവരുമാനമായിരുന്നു കുടുംബത്തിന് ആശ്വാസമായിരുന്നത്. സോമന്‍ രോഗബാധിതനായതോടെ ഈ വരുമാനവും നിലച്ചു. വാര്‍ധക്യ അവശതകളിലെത്തിയ ഇവര്‍ക്ക് മരണപ്പെട്ടാല്‍ സ്വന്തം ഭൂമിയില്‍ അടക്കണമെന്നതായിരുന്നു മോഹം. സ്ഥലത്തിനായി പല വാതിലുകളിലും മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടയിലാണ് സങ്കടവുമായി എം.എല്‍.എയുടെ മുന്നില്‍ ഇവര്‍ എത്തുന്നത്.

കഷ്ടപ്പാട് മനസിലാക്കിയ എം.എല്‍.എ നടത്തിയ ഇടപെടലില്‍ പത്തിയൂരില്‍ മൂന്നര സെന്റ് സ്ഥലം സുമനസുകരന്‍ വാങ്ങി നല്‍കുകയായിരുന്നു. പത്തിയൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടപടികള്‍ പൂര്‍ത്തീകരിച്ച പ്രമാണം വിറക്കുന്ന കൈകളോടെയാണ് എം.എല്‍.എയില്‍ നിന്നും സ്വാമിയമ്മ ഏറ്റുവാങ്ങിയത്. സ്ഥലത്ത് ചെറിയൊരു വീട് കൂടി നിര്‍മിച്ച്‌ നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി എം.എല്‍.എ പറഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!