ജര്‍മ്മനിയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം: മുന്നറിയിപ്പുമായി സര്‍ക്കാര്‍

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ കൊവിഡ് വ്യാപനം അങ്ങേയറ്റം രൂക്ഷമായി തുടരുന്നു. ഈ സാഹചര്യത്തില്‍, വരുന്ന കുറച്ച്‌ മാസങ്ങള്‍ക്കുള്ളില്‍ ജര്‍മ്മനിയിലെ മുഴുവന്‍ ജനങ്ങളും ഒന്നുകില്‍ വാക്സിന്‍ എടുക്കുകയോ അല്ലെങ്കില്‍ രോഗം വന്ന് ഭേദമാകുകയോ അതുമല്ലെങ്കില്‍ മരിക്കുകയോ ചെയ്യുമെന്ന് ജര്‍മ്മന്‍ ആരോഗ്യ മന്ത്രി ജെന്‍സ് ഫാന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഡല്‍റ്റ വ്യാപനം അങ്ങേയറ്റം ഗുരുതരമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഈ സാഹചര്യത്തില്‍ എല്ലാവരും എത്രയും വേഗം വാക്സിന്‍ സ്വീകരിക്കണമെന്ന് അറിയിക്കുകയാണെന്നും അദ്ദേഹം പറയുന്നു. അതേസമയം ജര്‍മ്മനിയില്‍ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ അവസ്ഥയില്‍ എത്തി നില്‍ക്കുകയാണ്. ആശുപത്രികളിലെ ഐസിയുകള്‍ നിറഞ്ഞ് കവിയുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യത്തെ ആകെ ജനസംഖ്യയുടെ അറുപത്തിയെട്ട് ശതമാനം മാത്രമാണ് ഇതുവരെ വാക്സിന്‍ സ്വീകരിച്ചിരിക്കുന്നത്. ജര്‍മ്മനിയില്‍ രോഗവ്യാപനത്തിന്റെ പ്രധാന കാരണം വാക്സിന്‍ വിമുഖതയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!