ലഖിംപുര്‍: വെടി പൊട്ടിയത് മന്ത്രിപുത്രെന്റ തോക്കില്‍നിന്ന്
ന്യൂഡല്‍ഹി: നാലു കര്‍ഷകരെ വണ്ടി കയറ്റി കൊന്ന ലഖിംപുര്‍ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയുടെയും കൂട്ടാളികളുടെയും തോക്കില്‍നിന്ന് വെടി പൊട്ടിയതായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറി റിപ്പോര്‍ട്ട്.
ആശിഷ് മിശ്ര, സഹായി അങ്കിത് ദാസ് എന്നിവരുടെ ലൈസന്‍സുള്ള റൈഫിള്‍, പിസ്റ്റള്‍, റിപ്പീറ്റര്‍ ഗണ്‍ എന്നിവയില്‍നിന്ന് വെടി പൊട്ടിയെന്നാണ് കണ്ടെത്തല്‍.
ലഖിംപുര്‍ കേസില്‍ ആഭ്യന്തര മന്ത്രിയേയും മകനെയും പല കാരണങ്ങളാല്‍ കൂടുതല്‍ പ്രശ്നക്കുരുക്കിലാക്കുന്ന നിര്‍ണായക വിവരമാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് നല്‍കുന്നത്. കര്‍ഷകര്‍ക്കുമേല്‍ പാഞ്ഞുകയറിയ വാഹനവ്യൂഹത്തില്‍ മന്ത്രിപുത്രന് ഇല്ലായിരുന്നുവെന്ന വാദമാണ് ആഭ്യന്തര സഹമന്ത്രി അടക്കം നല്കിപ്പോന്നത്. സംഭവ സ്ഥലത്ത് വെടി പൊട്ടിയിട്ടില്ലെന്ന വിശദീകരണങ്ങളും ഉയര്‍ന്നു. എന്നാല്‍, മൂന്നു തോക്കുകളില്‍നിന്ന് വെടി പൊട്ടിയെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഒരു കര്ഷകെന്റ മൃതദേഹത്തില്‍ വെടിയേറ്റ പാടുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞത് അവഗണിക്കപ്പെടുകയായിരുന്നു. ആര്‍ക്കും വെടികൊണ്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മന്ത്രിപുത്രെന്റ വാഹനമാണ് കര്‍ഷകര്‍ക്കുമേല്‍ കയറിയിറങ്ങിയത്. ആശിഷിെന്റ ൈലസന്സുള്ള തോക്കില്‍നിന്നാണ് വെടി പൊട്ടിയത്.
ഫോറന്‍സിക് ലബോറട്ടറി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ ഹാജരാക്കുന്നത് യു.പി പൊലീസ് വൈകിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം മൂന്നിനാണ് ലഖിംപുര്‍ സംഭവം നടന്നത്. തോക്കുകള്‍ േഫാറന്‍സിക് പരിശോധനക്ക് അയച്ചത് 15ന് മാത്രമാണ്. ഫോറന്‍സിക് വിവരങ്ങള്‍ നല്‍കാത്തത് സുപ്രീംകോടതി തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു.
സുപ്രീംകോടതിയുടെ ഒടുവിലത്തെ ഇടപെടലിനു തൊട്ടുപിറ്റേന്നാണ് ലഖിംപുര്‍ അഡീഷനല്‍ പൊലീസ് സൂപ്രണ്ട് ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുപറഞ്ഞത്. സംസ്ഥാന സര്‍ക്കാറിെന്റ ജുഡീഷ്യല്‍, പൊലീസ് അന്വേഷണങ്ങള്‍ നടക്കുേമ്ബാള്‍ തന്നെ, മറ്റൊരു സംസ്ഥാനത്തു നിന്നുള്ള റിട്ട. ഹൈകോടതി ജഡ്ജിയെ കേസ് അന്വേഷണ മേല്‍നോട്ടത്തിന് നിയോഗിക്കുമെന്ന് സുപ്രീംകോടതി സൂചന നല്കിയ ശേഷമാണ് ഇത്. ആശിഷ് മിശ്ര, സഹായി അങ്കിത് ദാസ് എന്നിവര്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam