ഒമാനില്‍ ഇന്ധന വില സ്ഥിരപ്പെടുത്താന്‍ സുല്‍ത്താന്റെ നിര്‍ദേശം

ഒമാനില്‍ ഇന്ധന വില സ്ഥിരപ്പെടുത്താന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ് ഉത്തരവിറക്കി. വില കഴിഞ്ഞ മാസത്തെ വിലയുടെ ശരാശരിയില്‍ നിജപ്പെടുത്തണമെന്നാണ് ഉത്തരവിലെ നിര്‍ദേശം.ഈ വിഷയത്തില്‍ വരുന്ന അധിക ചെലവുകള്‍ അടുത്തവര്‍ഷം അവസാനംവരെ സര്‍ക്കാര്‍ വഹിക്കും.

സുല്‍ത്താന്റെ ഉത്തരവനുസരിച്ച്‌ എം. 91 വില 229 ബൈസയിലും എം. 95ന്റെ വില 239 ബൈസയിലും ഡീസര്‍ വില 258 ബൈസയിലും സഥിരമായി നില്‍ക്കാനാണ് സാധ്യത. ഇതനുസരിച്ച്‌ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയരുന്നത് ഒരു വര്‍ഷേത്തക്ക് ഒമനിലെ വാഹന ഉപഭോക്താക്കളെ ബാധിക്കില്ല.

സര്‍ക്കാന്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍ തുടങ്ങിയവയും സുല്‍ത്തന്റെ ഉത്തരവിലുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ 2011ല്‍ ജോലിയില്‍ പ്രവേശിച്ച ജീവനക്കാര്‍ സീനീയോറിറ്റി ആനുകുല്യങ്ങള്‍ക്ക് യോഗ്യരായിരിക്കും. ഈ വിഭാഗത്തില്‍പെട്ടവരുടെ പ്രമോഷന്‍ അടുത്ത വര്‍ഷം മുതല്‍ നടപ്പാവും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!