ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഡിസംബര്‍ 17ന് പ്രദര്‍ശനത്തിന് എത്തിയേക്കും

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സല്യൂട്ട്'.

ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഒരു പൊലീസ് സ്റ്റോറി കൂടിയാണ്. അരവിന്ദ് കരുണാകരന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ ചിത്രം ഡിസംബര്‍ 17ന് പ്രദര്‍ശനത്തിന് എത്തും. കഥാപാത്രത്തിന്‍റെ ലുക്ക് നേരത്തെ പുറത്തെത്തിയിരുന്നു.പിന്നീട് ദുല്‍ഖറിന്‍റെ പിറന്നാള്‍ ദിനത്തില്‍ ഒരു ക്യാരക്റ്റര്‍ പോസ്റ്റര്‍ കൂടി പങ്കുവച്ചിരിന്നു അണിയറക്കാര്‍.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!