മരക്കാര്‍ അറബിക്കടലിന്റെ സിംഹം: ആമസോണ്‍ പ്രൈമിനു വിറ്റത് 90-100 കോടിയുടെ ഇടയിലെന്ന് റിപ്പോര്‍ട്ട്



പ്രിയദര്‍ശന്റെ സംവിധാത്തില്‍ ഒരുങ്ങിയ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ആമസോണ്‍ പ്രൈമിനു വിറ്റത് 90-100 കോടിയുടെ ഇടയിലെന്ന് റിപ്പോര്‍ട്ട്. തുക ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുറത്തിവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ രാജ്യത്ത് ഓടിടിയില്‍ നടക്കുന്ന ഏറ്റവും വലിയ കച്ചവടമാണിത്.

90 കോടിക്കടുത്താണ് സിനിമയുടെ നിര്‍മാണച്ചെലവ്. കഴിഞ്ഞ ദിവസമാണ് മരക്കാര്‍ ഉള്‍പ്പടെയുള്ള അഞ്ച് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചത്. പൃഥ്വിരാജിന്റെ ബ്രോ ഡാഡി, ജീത്തു ജോസഫിന്റെ 12ത്ത് മാന്‍, ഷാജി കൈലാസിന്റെ എലോണ്‍, കൂടാതെ 'പുലിമുരുകന്' ശേഷം മോഹന്‍ലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ സംവിധാനത്തില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രവും ഒടിടി റിലീസ് ആയിരിക്കുമെന്ന് ആന്റണി അറിയിച്ചിരുന്നു.

15 കോടി മുന്‍കൂര്‍ തൂക, ആദ്യ മൂന്നാഴ്ച മരക്കാര്‍ മാത്രം പരമാവധി തിയേറ്ററുകളില്‍ എന്ന നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉപാധി ഫിയോക് അംഗീകരിച്ചിരുന്നു. എന്നാല്‍ നഷ്ടമുണ്ടായാല്‍ തിയേറ്റര്‍ വിഹിതത്തില്‍ നിന്നും പത്ത് ശതമാനമെന്ന ഉപാധിയില്‍ തട്ടിയാണ് റിലീസ് ഒടിടിക്ക് പോയത്. മുടക്കിയ പണം തിരിച്ചുകിട്ടാന്‍ ഒടിടിയല്ലാതെ മാര്‍ഗമില്ല.

അതേസമയം മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്ന ദിവസം തിയറ്ററുകളില്‍ കരിങ്കൊടി കെട്ടുമെന്ന് ഫിയോക് അറിയിച്ചു.

ഫിയോക്കില്‍ നിന്നും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രാജിവെച്ച സംഭവവും യോഗത്തില്‍ ചര്‍ച്ചയായതായാണ് വിവരം.

അഞ്ചല്ല ഒന്‍പത് സിനിമകള്‍ ഒടിടിയില്‍ പോയാലും സിനിമാ തീയേറ്ററുകള്‍ നിലനില്‍ക്കുമെന്ന് ഫിയോക്കിന്റെ പ്രസിഡന്റ് കെ. വിജയകുമാര്‍ അറിയിച്ചിരുന്നു. സിനിമയോ തീയേറ്ററുകളോ ഒരുകാലത്തും ഒരു നടനേയോ സംവിധായകനേയോ കേന്ദ്രീകരിച്ചല്ല നിലനില്‍ക്കുന്നതെന്നും വിജയകുമാര്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ ഉള്‍പ്പെടെ അഞ്ച് സിനിമകള്‍ ഒടിടി റിലീസാകുമെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞതിന് പിന്നാലെയായായിരുന്നു വിജയകുമാറിന്റെ പരാമര്‍ശം.



കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!