ബിബിന്‍ ജോര്‍ജും - വിഷ്‌ണു ഉണ്ണികൃഷ്ണനും നായക വേഷത്തിലെത്തുന്ന "മരതകം"; ചിത്രീകരണം കുമളിയില്‍ തുടക്കമായി

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണി കൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രം 'മരതകം' കുമളിയില്‍ തുടക്കമായി.

നവാഗതനായ അന്‍സാജ് ഗോപി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച്‌ഓണ്‍ കര്‍മ്മവും നടന്നു. ചിത്രത്തിന്‍്റെ ടൈറ്റില്‍ പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി റിലീസ് ചെയ്തു. കുമിളിയിലും കൊച്ചിയിലുമായി ചിത്രീകരണം ആരംഭിച്ച ചിത്രം ആന്റോ ജോസഫ് പ്രൊഡക്ഷന്‍ കമ്ബനി, അല്‍താരി മൂവിസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, സി.ആര്‍ സലീം ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും ദീപു.എന്‍.ബാബുവും ചേര്‍ന്നാണ്. ഛായഗ്രഹണം: സിനു സിദ്ധാര്‍ഥ്. ചിത്രത്തിന്‍്റെ പ്രൊജക്‌ട് ഡിസൈനര്‍ എന്‍ എം ബാദുഷയും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണനുമാണ്.ചിത്രത്തില്‍ സനുഷ സന്തോഷ്‌, കലാഭവന്‍ ഷാജോണ്‍, മീനാക്ഷി അനൂപ്, അനീഷ് ഗോപാല്‍, ജഗതീഷ്, നവജിത് നാരായണന്‍ എന്നിവരും വേഷമിടുന്നു. എഡിറ്റിംഗ്: റിയാസ്.കെ.ബദര്‍, കലാസംവിധാനം: ജയന്‍ ക്രെയോണ്‍, മ്യൂസിക്: അര്‍ജുന്‍ വി അക്ഷയ, ശ്യാമപ്രസാദ്, ബി ജി എം: ഫോര്‍ മ്യൂസിക്, വസ്ത്രലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കൊറിയോഗ്രാഫി: ശ്രീജിത്ത്‌ പി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനീവ് സുകുമാര്‍, ക്രീയേറ്റീവ് ഡയറക്ടര്‍: പ്രവീണ്‍ നാരായണന്‍, പി.ആര്‍.ഒ: പി. ശിവപ്രസാദ്, സ്റ്റില്‍സ്: ജെഫിന്‍ ബിനോയ്‌, ഡിസൈന്‍: യെല്ലോടൂത്‍സ് എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവര്‍ത്തകര്‍.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!