കന്നട നടന് പുനീത് രാജ്കുമാര് ഓർമയായി; മരണം ഹൃദയാഘാതത്തെ തുടർന്ന്
കന്നട നടന് പുനീത് രാജ്കുമാര് അന്തരിച്ചു. 46 വയസ്സ് ആയിരുന്നു. ബെഗളൂരുവിലെ സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു പുനീത് രാജ്കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ അവസ്ഥ ഗുരുതരമായിരുന്നു എന്ന് ഡോക്ടര്‍ രംഗനാഥ് നായക് പറഞ്ഞിരുന്നു.
പുലര്‍ച്ചെ പന്ത്രണ്ട് മണിയോടെ നെഞ്ച് വേദന വന്നതിനെ തുടര്‍ന്ന് പുനീത് അടുത്തുള്ള ക്ലിനിക്കില്‍ പോയിരുന്നു. ഇ സി ജി എടുക്കുകയും ചെയ്തു. എന്നാല്‍ തനിയ്ക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞ് നടന് രാവിലെ ജിമ്മിലേക്ക് പോകുകയായിരുന്നു. വര്‍ക്കൗട്ടിന് ഇടയില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റി. എല്ലാവിധ ചികിത്സകളും നല്‍കിയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുതല്‍ വിക്രം ആശുപത്രിയില്‍ ജനസാഗരമാണ്. സിനിമാ - രാഷ്ട്രീയ പ്രമുഖര്‍ എല്ലാം കൊവിഡ് ഭീതി പോലും പരിഗണിക്കാതെ ആശുപത്രിയില്‍ എത്തി. ജന സാഗരത്തെ നിയന്ത്രിക്കാന്‍ പൊലീസുകാരും കഷ്ടപ്പെടുകയാണ്.
പ്രശസ്ത കന്നട നടന് രാജ്കുമാറിന്റെ മകന് പുനീത് രാജ്കുമാറിന് സിനിമയിലേക്കുള്ള വരവ് അത്ര പ്രയാസം ഉള്ളതായിരുന്നില്ല. ബാലതാരമായി സിനിമയില്‍ എത്തിയ പുനീത് ദേശീയ പുരസ്കാരവും നേടി. എണ്ണത്തില്‍ കുറഞ്ഞ സിനിമകള്‍ മാത്രമേ പുനീത് രാജ്കുമാര് ചെയ്തിട്ടുള്ളൂ എങ്കിലും, ചെയ്ത സിനിമകള്‍ എല്ലാം തന്നെ വന്‍ വിജയം നേടിയിരുന്നു.
കന്നട സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് പുനീത് കുമാര്‍. ഏപ്രിലില്‍ പുറത്തിറങ്ങിയ യുവരത്നയാണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രം. പ്രശസ്ത കന്നട നടന് ഡോ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ് കുമാര്‍.
ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടന് ഇതുവരെ 29ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അപ്പു എന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായക വേഷത്തില്‍ എത്തുന്നത്.
ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ആരാധകര്‍ അദ്ദേഹത്തെ അപ്പു എന്ന് വിളിക്കാനും ആരംഭിച്ചു.അഭി, അജയ്, അരസു തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. മോഹന്‍ലാലിനൊപ്പം അഭിനയിച്ച മൈത്രി എന്ന സിനിമ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപെട്ടിരുന്നു.യുവരത്ന എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. 1985ല്‍ മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam