ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ച് കെ. സുരേന്ദ്രന്‍

ലോകത്തെ അത്ഭുതപ്പെടുത്തുന്ന നേട്ടമാണ് 100 കോടി ഡോസ് വാക്‌സിന്‍ വിതരത്തിലൂടെ ഇന്ത്യ കൈവരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. 100 കോടി ഡോസ് നല്‍കാന്‍ പ്രയത്‌നിച്ച ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ആറ്റുകാല്‍ ഹോസ്പിറ്റലിലെ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസരിക്കുകയായിരുന്നു അദ്ദേഹം.

പല രാജ്യങ്ങളും കോവിഡിന് മുന്നില്‍ പതറിയപ്പോള്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി മുന്നില്‍ നിന്നും നയിച്ചതാണ് ഇന്ത്യയുടെ നേട്ടത്തിന് കാരണമായതെന്ന് സുരേന്ദന്‍ പറഞ്ഞു. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാന സര്‍ക്കാരുകളും സേനകളും സന്നദ്ധ സംഘടനകളും കേന്ദ്ര സര്‍ക്കാരിന് മികച്ച പിന്‍തുണ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!