വീട്ടുകരം തട്ടിപ്പ്: പ്രക്ഷോഭം കടുക്കുന്നുവീട്ടുകരം തട്ടിപ്പിനെതിരേ ബിജെപി കൗണ്‍സിലര്‍മാര്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാകുന്നു. ഇരുപത്തിനാലു ദിവസമായി നടത്തിവരുന്ന സമത്തിന്റെ രണ്ടാം ഘട്ടമായി ആരംഭിച്ച നിരാഹാര സരം മൂന്നാം ദിവസത്തിലേക്ക് കടക്കുന്നതോടെ നഗര സഭക്കകത്തും പുറത്തും പ്രക്ഷോഭം കൂടുതല്‍ ശക്തമായി. പകല്‍ സമയങ്ങളില്‍ ബി.ജെ.പി. പ്രവര്‍ത്തകരുടെയും രാത്രിയില്‍ വിവിധ മോര്‍ച്ചകളുടെയും നേതൃത്വത്തില്‍ നഗര സഭാ ഗേറ്റിന് മുന്‍പിലും സമരം ആരംഭിച്ചിട്ടുണ്ട്. ഇതിനി

ടെ നിരാഹാരമിരുന്ന രണ്ട് കൗണ്‍സിലറമാരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥര്‍ വീട്ടുകരം വെട്ടിച്ച് 35 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വിഷയം പുറത്തു വരുന്നത് ഒതുക്കിതീര്‍ക്കാനായിരുന്നു പാര്‍ട്ടിയുടെ ശ്രമം. എന്നാല്‍ വീട്ടുകരം അടച്ചവര്‍ക്കും കുടിശികയുണ്ടെന്നു കാട്ടി നോട്ടീസ് വരികയും പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി സമരം തുടങ്ങുകയും ചെയ്തതോടെ സഭവം ചര്‍ച്ചയാകുകയായിരുന്നു.

ഇതിനിടെ കരമടച്ച ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എംആര്‍ ഗോപന്‍ ഉള്‍പ്പെടെയുള്ളവരു2െ തുക അക്കൗണ്ടില്‍ കാണാതായതും വലിയ ചര്‍ച്ചയായി. വിഷയം ജനങ്ങളിലെത്തുകയും ആശങ്കയിലായ നിരവധി നികുതിദായകര്‍ പ്രതിദിനം നഗരസഭയിലെത്തുകയും ചെയ്തു. ഇതില്‍ പലരുടെയും തുക കാണാനില്ലെന്നു കൂടി വന്നതോടെ നഗരസഭാ ഭരണ സമിതി കൂടുതല്‍ പരുങ്ങലിലായി. ഉതോടെ നംവംബര്‍ അവസാനം അദാലത്ത് നടത്താമെന്നും വീട്ടുകരം കുടിശികയുള്ളവരു2െ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ദീകരിക്കാമെന്നും മേയര്‍ വിശദീകരണം നല്‍കി. ആരും കൂട്ടത്തോടെ വരേണ്ടന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മേയര്‍ ആവര്‍ത്തിച്ചു.

തട്ടിപ്പില്‍ ഇടതു പക്ഷ സര്‍വീസ് യൂണിയന്‍ സംസ്ഥാന സമിതി അംഗമായ നേമം സോണല്‍ ഓഫീസ് സൂപ്രണ്ട് ശാന്തിയും ഉള്‍പ്പെട്ടതോ2െ സിപിഎം പ്രതിരോധത്തിലായി. ഏതു വിധേനെയുും അറസ്റ്റ് ഒഴിവാക്കി പണം തിരികേ നല്‍കി ഒത്തു തീര്‍പ്പാക്കാനായിരുന്നു ശ്രമം. എന്നാല്‍ അഴിമതി കൂടുതല്‍ വ്യാപകമാണെന്നും പല ഉന്നതര്‍ക്കും ബന്ധമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയും സമരം ശക്തമാകുകയും ചെയ്തതോടെ ബന്ധപ്പെട്ടവര്‍ പ്രതിസന്ധിയിലായി. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിനനുകൂലമായി കേസന്വേഷണത്തില്‍ കാലതാമസം വരുത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്യുന്ന നയമാണ് ഇപ്പോള്‍ നഗരസഭയും പോലീസും സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!