പുതിയ അന്തർദേശീയ വിദേശവ്യാപാര കരാറുകൾ ഒഴിവാക്കണം; പി.സി.തോമസ്

വിദേശവ്യാപാര കരാറുകൾ വഴി ഇന്ത്യാ ഗവൺമെൻറ് ചില രാജ്യങ്ങളുമായി ബന്ധപ്പെടുവാ൯ നോക്കുന്നത് വലിയ അപകടമാണെന്നു സൂചിപ്പിച്ചുകൊണ്ട്, അതിൽ നിന്ന് പിൻമാറണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി സി തോമസ്.

പുതിയ വ്യാപാര കരാറുകളും മറ്റും വിദേശരാജ്യങ്ങളുമായി ഉണ്ടാക്കുവാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി വാർത്തകൾ വന്നിരിക്കുന്നു. അങ്ങനെയുള്ള കരാറുകൾ ഉണ്ടാക്കുന്നതു പൂർണ്ണമായും ഒഴിവാക്കണമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ് പറഞ്ഞു.

കാർഷിക വിളകളുമായി ബന്ധപ്പെട്ട വ്യാപാര കരാറുകൾ ഉണ്ടായാൽ സാധാരണ കർഷക൪ക്ക് അനുകൂലം ആയിരിക്കുകയില്ല. ചില വൻ കച്ചവടക്കാരും കോർപ്പറേറ്റുകളും അത് മുതലെടുക്കും. അതുകൊണ്ട് ഇങ്ങനെ ഒരു സംരംഭത്തിലേക്ക് കേന്ദ്ര ഗവൺമെൻറ് പോകരുതെന്നും, ഇത് സംബന്ധിച്ച് വിശദമായി കർഷകരോടും തൊഴിലാളികളോടും ബന്ധപ്പെട്ടവരോടം ചർച്ച ചെയ്യണമെന്നും തോമസ് ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് തോമസ് ഇമെയിൽ സന്ദേശം അയച്ചു.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!