യു ട്യൂബ് ചാനല്‍ തുടങ്ങുമെന്ന് വെളിപ്പെടുത്തലുമായി ചെറിയാന്‍ ഫിലിപ്



ദുരന്ത നിവാരണത്തിലെ കേരള സക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച വലിയ വിവാദങ്ങള്‍ക്ക് പിന്നാലെ ഇടതുസഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പ് പുതിയ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നു എന്ന വാര്‍ത്തയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കണ്ണടയും വരെ പ്രതികരിക്കും എന്നു വെളിപ്പെടുത്തിയാണ് ചെറിയാന്റെ ചാനല്‍ പ്രഖ്യാപനം. ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു എന്നാണ് ചാനലിന്റെ പേര്. ജനുവരി 1 ന് ചാനല്‍ ആരംഭിക്കും. രാഷ്ട്രീയ നിലപാട് പ്രശ്‌നാധിഷ്ഠിതമായിരിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ചാനല്‍ നയം തികച്ചും സ്വതന്ത്രമായിരിക്കും. അഴിമതി, വര്‍ഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും. ജനകീയ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്രയെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ഉല്പാദന കേന്ദ്രിത വികസന സംസ്‌കാരം, കാര്‍ഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്രയെന്നും അദ്ദേഹം പറയുന്നു.

അദ്ദേഹം തന്റെ പോസ്റ്റില്‍ കുറിച്ചതിങ്ങനെയാണ്.

ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യൂട്യൂബ് ചാനല്‍ ജനുവരി 1 ന് ആരംഭിക്കും. ചാനല്‍ നയം തികച്ചും സ്വതന്ത്രം. രാഷ്ട്രീയ നിലപാട് പ്രശ്‌നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകള്‍ നേരോടെ തുറന്നുകാട്ടും. അഴിമതി, വര്‍ഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും. ജനകീയ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും.

കോവിഡ് അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്വാശ്രയ കേരളത്തിനായി യത്‌നിക്കും. ഉല്പാദന കേന്ദ്രിത വികസന സംസ്‌കാരത്തിനായി ശബ്ദിക്കും. കാര്‍ഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്ര.

മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു. ദുരന്തനിവാരണത്തിനായുള്ള നെതര്‍ലാന്റ് മാതൃകയെക്കുറിച്ച് സര്‍ക്കാര്‍ അവിടെ പോയി പഠിച്ചു. തുടര്‍ നടപടിയെക്കുറിച്ച് ഇപ്പോഴും ആര്‍ക്കുമറിയില്ലെന്നായിരുന്നും ചെറിയാന്‍ ഫിലിപ്പിന്റെ കുറ്റപ്പെടുത്തല്‍.

എന്നാല്‍ ചെറിയാന്‍ ഫിലിപ്പ് ഒരുകാലത്ത് കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷവുമായി സഹകരിക്കാന്‍ തയ്യാറായ ആളാണെന്നും അദ്ദേഹത്തെ നല്ലരീതിയില്‍ സഹകരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നിലപാടില്‍ എന്തെങ്കിലും മാറ്റമുണ്ടായോ എന്ന കാര്യം തനിക്കറിയില്ലെന്നുമായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി. അതിനിടെ, വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ നിയമന ഉത്തരവ് ഖാദിബോര്‍ഡ് റദ്ദാക്കുകയും ചെയ്തിരുന്നു



കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!