പത്തനംതിട്ടയിലെ പാലങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തും: ആരോഗ്യമന്ത്രി

പത്തനംതിട്ട: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ പി.ഡബ്ല്യൂ.ഡി, ഇറിഗേഷന്‍ വകുപ്പിന് കീഴിലുള്ള പാലങ്ങളുടെ സുരക്ഷിതത്വം പരിശോധിക്കുന്നതിനായി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോമളം പാലത്തിന്റെ സുരക്ഷിതത്വം അടിയന്തരമായി പരിശോധിക്കുന്നമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ അപ്രോച്ച്‌ റോഡ് തകര്‍ന്നുപോയ തിരുവല്ല പുറമറ്റം കോമളം പാലം സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

മണിമലയാറ്റില്‍നിന്നുള്ള കുത്തൊഴുക്കിലും പാലത്തിന്റെ അപ്രോച്ച്‌ റോഡ് തകര്‍ന്നതിനാലും കോമളംപാലത്തിന് ബലക്ഷയം ഉണ്ടായിട്ടുണ്ടോ എന്നത് വിദഗ്ധ സംഘം പരിശോധിച്ച്‌ ഉറപ്പുവരുത്തും. ഇറിഗേഷന്‍, പി.ഡബ്ല്യൂ.ഡി ബ്രിഡ്ജസ്, ഫയര്‍ഫോഴ്സ്, പോലീസ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണ് തടസങ്ങള്‍ നീക്കം ചെയ്യുന്നത്. നാട്ടുകാരുടെ വലിയ സഹകരണമാണ് പ്രവര്‍ത്തനങ്ങള്‍ക്കെന്നും മന്ത്രി പറഞ്ഞു.

ആന്റോ ആന്റണി എംപി, മുന്‍ എം.എല്‍.എ രാജു എബ്രഹാം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി.രാജപ്പന്‍, ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു, പുറമറ്റം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലു തോമസ്, കല്ലൂപ്പാറ ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്ബിളി പ്രസാദ്, പുറമറ്റം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി രശ്മി മോള്‍, കെ.കെ നാരായണന്‍, ജീലി കെ.വര്‍ഗീസ്, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് അംഗം കെ.കെ സത്യന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!