ജനറല്‍ സെക്രട്ടറിമാരില്‍ കെ.സിക്ക് മേല്‍ക്കൈ, വനിതാ പ്രാതിനിധ്യം അഞ്ചിലൊതുങ്ങി

എ,ഐ ഗ്രൂപ്പ് മാനേജര്‍മാരെയും വനിതകളെയും താക്കോല്‍ സ്‌ഥാനത്ത്‌ നിന്നും മാറ്റി നിര്‍ത്തിയാണ് കെപിസിസി ഭാരവാഹി പട്ടിക പുറത്തിറക്കിയത്. കെസി വേണുഗോപാലിനെ പിന്തുണക്കുന്നവരാണ് ജനറല്‍ സെക്രട്ടറിമാരില്‍ ഭൂരിഭാഗവും. ഭാരവാഹി പട്ടിക 56 പേരില്‍ ഒതുക്കാനായി എന്നത് നേട്ടമായി.

കെപിസിസി ഭാരവാഹി പട്ടികയില്‍ ജനറല്‍ സെക്രട്ടറിമാരുടെ എണ്ണത്തില്‍ ഉമ്മന്‍ചാണ്ടി വിഭാഗത്തിന് അഞ്ചും രമേശ് ചെന്നിത്തല വിഭാഗത്തിന് നാലും ലഭിച്ചപ്പോള്‍ കെ.സി.വേണുഗോപാലിന് എട്ടു പേരെ നേടിയെടുക്കാന്‍ കഴിഞ്ഞു. കെ. സുധാകരനെ നേരത്തെ കെപിസിസി അധ്യക്ഷന്‍ ആക്കിയില്ലെന്നു കുറ്റപ്പെടുത്തി പാര്‍ട്ടി വിട്ടുപോയ കോഴിക്കോട്ടെ കെ.ജയന്തിന്, ജനറല്‍ സെക്രട്ടറി പദവി നല്‍കി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിക്കാതെ വിട്ടുനിന്നതിനാല്‍ ജയന്തിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നു കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍കുമാറും എംപി എംകെ രാഘവനും ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശത്തെ മറികടന്നാണ് കെ.സുധാകരന്‍ കടുത്ത അനുയായിയെ ചേര്‍ത്ത് നിര്‍ത്തിയത്.

തരൂരിനെ പിന്തുണക്കുന്ന ജി.എസ് ബാബു, തിരുവഞ്ചൂരിന്‍റെ അനുയായിയായ പി.എ .സലീം, കെ.മുരളീധരന്‍ നിര്‍ദേശിച്ച മരിയാപുരം ശ്രീകുമാര്‍ എന്നിവര്‍ക്കും ജനറല്‍ സെക്രട്ടറി പദവി നല്‍കി. വൈസ് പ്രസിഡന്‍റ് പദവിയില്‍ വിടി ബല്‍റാം, വിജെ പൗലോസ് എന്നിവരെ ഉയര്‍ത്തിക്കാട്ടിയത് പ്രതിപക്ഷ നേതാവ് വിഡി സതീശനായിരുന്നു. കെ.സി വേണുഗോപാല്‍ അനുകൂലികളായ പഴകുളം മധു, പി.എം നിയാസ്, എം എം നസീര്‍ എന്നിവരെ ജനറല്‍ സെക്രട്ടറിമാരായി നിലനിര്‍ത്തിയപ്പോള്‍ രമേശ് ചെന്നിത്തലയുടെ കടുത്ത ഗ്രൂപ് വക്താവായ ജ്യോതികുമാര്‍ ചാമക്കാലയെ നിര്‍വാഹക സമിതിയില്‍ ഒതുക്കിയപ്പോള്‍ പിടി അജയമോഹന് സമിതി അംഗത്വം പോലുമില്ല.

ഉയര്‍ന്ന ഭാരവാഹിത്വത്തില്‍ കാസര്‍ഗോഡ് ജില്ലയെ തഴഞ്ഞു. യുപിയില്‍ പ്രിയങ്ക ഗാന്ധി സ്ത്രീകള്‍ക്ക് 40 ശതമാനം നിയമസഭാസീറ്റുകള്‍ മാറ്റിവയ്ക്കുമ്ബോള്‍ ഭാരവാഹികളായി കേരളത്തില്‍ സ്ത്രീപ്രാതിനിധ്യം അഞ്ചു പേരില്‍ ഒതുങ്ങി എന്നതും നിരാശ പടര്‍ത്തുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!