മലയോര ഹൈവേയില്‍ വീണ്ടും വാഹനാപകടം. പച്ചക്കറിയുമായെത്തിയ ലോറി മറിഞ്ഞു

അഞ്ചല്‍:ഭാരതീപുരത്തിന് സമീപം പഴയേരൂര്‍ കൊടുംവളവില്‍ ചെങ്കോട്ടയില്‍ നിന്നും അഞ്ചല്‍ ഭാഗത്തേക്ക് പച്ചക്കറിയുമായെത്തിയ ശ്രീ വിനായകന്‍ എന്ന ചരക്ക് ലോറി മറിഞ്ഞു . ഡ്രൈവര്‍ തമിഴ്നാട് സ്വദേശി പളനിയപ്പന്‍ (41) സഹായി മുരുകേശന്‍ (40) എന്നിവരെ പരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവിടെ അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങള്‍ നാട്ടുകാരില്‍ ഭീതിയുണര്‍ത്തുന്നു .കൊടുംവളവുകളും കയറ്റിറക്കങ്ങളുമാണ്വാഹനങ്ങള്‍ നിയന്ത്രണം തെറ്റാന്‍ കാരണമെന്ന് പറയന്നു.അഞ്ചല്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ഭാരതീപുരത്ത് നിന്ന് ഇറക്കമിറങ്ങി വരുമ്ബോള്‍ കൊടും വളവുകളിലെത്തുമ്ബോള്‍ നിയന്ത്രണംതെറ്റിയാണ് മറിയുന്നത്.സംഭവ സ്ഥലത്ത് പൈപ്പ് പൊട്ടി വെള്ളം ഒഴുകിയതും മഴയും അപകടത്തിന് കാരണമായെന്ന് പറയുന്നുണ്ട്. മറിഞ്ഞ ലോറിയില്‍ നിന്നും പച്ചക്കറി മറ്റൊരു വാഹനത്തിലേക്ക് മാറ്റി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!