ആര്യന് ജാമ്യം നിഷേധിച്ചതിനെതിരേ ഷമാ മുഹമ്മദ്ആഡംബര കപ്പലില്‍ ലഹരി മരുന്ന് പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്‍ ഖാന്റെ അപേക്ഷ തള്ളിയതിനെതിരേ കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദ്. ആര്യന്‍ ഖാന്‍ നേരിടുന്നത് വെറും ആരോപണം മാത്രമാണെന്നും ആര്യന്റെ ഒപ്പമുണ്ടായിരുന്നവരില്‍ നിന്നും കണ്ടെടുത്തത് ഏതാനും ഗ്രാം മയക്കു മരുന്ന് മാത്രമാണെന്നുമാണ് ഷമ മുഹമ്മദിന്റെ ആരോപണം. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.

ഏതാനും ഗ്രാം മയക്ക് മരുന്ന് ഒപ്പമുള്ളവരില്‍ നിന്നും കണ്ടെടുത്തു എന്ന ആരോപണം നേരിടുന്നതിനാല്‍ ആര്യന്‍ഖാന് ജാമ്യമില്ല, എന്നാല്‍ മുന്ദ്ര തുറമുഖത്ത് നടന്ന 3, 000 കിലോ ഹെറോയിന്‍ കടത്തില്‍ ഇതുവരെ ഒരു അറസ്റ്റ് പോലും നടന്നിട്ടില്ല!

ഇതാണ് മോദി സര്‍ക്കാരിന്റെ കീഴിലുള്ള നീതി! ഇത്തരത്തിലായിരുന്നു ഷമാ മുഹമ്മദ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

ഈ അടുത്തിടെ വിവിധ ചാനല്‍ ചര്‍ച്ചകളില്‍ ഷമാ മുഹമ്മദ് നടത്തിയ പ്രതികരണങ്ങള്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

അതിര്‍ത്തി വിഷയവമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ ആര്‍ജി നായര്‍, സി എ ജോസുകുട്ടി, അതിര്‍ത്തിയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച് മലയാളി ജവാന്‍ വൈശാഖിന്റെ ബന്ധു മോഹന്‍ കുമാര്‍, ബിജെപിയെ പ്രതിനിധീകരിച്ച് സന്ദീപ് വാര്യര്‍ എന്നിവര്‍ പങ്കെടുത്ത ചാനല്‍ ചര്‍ച്ചയില്‍ അതിര്‍ത്തി വിഷയവുമായി ബന്ധപ്പെട്ട് ഷമ മുഹമ്മദ് നടത്തിയ ചില പരാമര്‍ശങ്ങളെ തുടര്‍ന്ന് ആര്‍ ജി നായരെ പ്രകോപിച്ചിരുന്നു..

ഷമ മുഹമ്മദ് ജനിക്കുന്നതിന് മുന്‍പ് രണ്ട് യുദ്ധം ചെയ്ത വ്യക്തിയാണ് താനെന്ന് പറഞ്ഞുകൊണ്ടായിരിരുന്നു ആര്‍ജ നായര്‍ തന്റെ മറുപടി തുടങ്ങിയത്. 1962 ല്‍ സൈന്യത്തില്‍ ചേര്‍ന്ന എന്റെ രാജ്യസ്‌നേഹത്തെ കുറിച്ച് ആരും സംശയിക്കേണ്ടതില്ല. എന്റെ രണ്ട് മക്കള്‍ വളരെ ഉയര്‍ന്ന പദവിയില്‍ വിരമിച്ച ഉദ്യോഗസ്ഥരാണ്. അതിര്‍ത്തിയില്‍ കമാന്‍ഡിങ് ഓഫീസറായി പ്രവര്‍ത്തിച്ചതാണ്. തന്റെ അനുഭവ സമ്പത്ത് ഷമ മുഹമ്മദിന് ചിന്തിക്കാന്‍ കഴിയില്ലെന്നുമാണ് അന്ന് ആര്‍ജി നായര്‍ പ്രതികരിച്ചത്.

ഇതിനു ശേഷവും മേജര്‍ രവി പങ്കെടുത്ത ചാനല്‍ ചര്‍ച്ചയിലും ഷമാ മുഹമ്മദിന്റെ ചോദ്യങ്ങള്‍ക്ക് തക്ക മറുപടിയാണ് മേജര്‍ രവി നല്‍കിയത്. ഷമ മുഹമ്മദിന്റെ നിരവധി ചോദ്യങ്ങള്‍ക്ക് ഇന്ത്യക്ക് വേണ്ടി രണ്ടു സര്‍ജിക്കല്‍ സ്രൈക്കുകള്‍ ഒറ്റക്ക് ഏറ്റെടുത്ത് നടത്തിയ മേജര്‍ ചാന്ദ് മല്‍ഹോത്രയുടെ കഥ പങ്കു വച്ചുകൊണ്ടാണ് മേജര്‍ രവി മറുപടി നല്‍കിയത്.

ഇത്തരത്തില്‍ നിരവധി പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മറ്റൊരു വിവാദ പരാമര്‍ശവുമായി ഷമാ മുഹമ്മദ് എത്തിയിരിക്കുന്നത്.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!