പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെന്ന അവകാശവാദം; വി.കെ. ശശികലക്കെതിരെ പരാതി നല്‍കി എ.ഐ.എ.ഡി.​എം.കെ



ചെന്നൈ: തമിഴ്​നാട്​ മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴി വി.കെ. ശശികലക്കെതിരെ പരാതി നല്‍കി എ.ഐ.എ.ഡി.എം.കെ. നാല​ുവര്‍ഷം മുമ്ബ്​ താല്‍കാലിക ​ജനറല്‍ സെക്രട്ടറി സ്​ഥാനത്തുനിന്ന്​ ശശികലയെ മാറ്റിയതാണെന്നും എന്നാല്‍ ഇപ്പോഴും ജനറല്‍ സെക്രട്ടറിയാണെന്ന്​ അവകാശപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ്​ പരാതി.

പാര്‍ട്ടി ഓര്‍ഗനൈസേഷനല്‍ സെക്രട്ടറി ഡി. ജയകുമാറാണ്​ മാമ്ബളം ​െപാലീസില്‍ പരാതി നല്‍കിയത്​. ഐ.പി.സി വകുപ്പുകളായ 153എ, 419, 505 ബി എന്നിവ പ്രകാരം കേസെടുക്കണമെന്നാണ്​ ആവശ്യം.

ഒക്​ടോബര്‍ 17ന്​ ശശികല അണ്ണാ ഡി.എം.കെയുടെ കൊടി വെച്ച കാറിലെത്തി എം.ജി.ആര്‍, ജയലളിത സമാധികളില്‍ ആദരാജ്ഞലിയര്‍പിക്ക​ുകയും പാര്‍ട്ടി സുവര്‍ണ ജൂബിലിയാഘോഷത്തോടനുബന്ധിച്ച്‌​ ചെന്നൈ രാമപുരത്തെ എം.ജി.ആറി​െന്‍റ വസതിയില്‍ നടന്ന ചടങ്ങില്‍ അണ്ണാ ഡി.എം.കെ പതാക ഉയര്‍ത്തുകയും ചെയ്​തിരുന്നു. ചടങ്ങില്‍ അനാഛാദനം ചെയ്യപ്പെട്ട ശിലാഫലകത്തില്‍ ശശികലയെ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയെന്ന്​ വിശേഷിപ്പിച്ചിരുന്നതും വിവാദമായിരുന്നു. പാര്‍ട്ടിയുമായി ശശികല​ക്ക്​ യാതൊരു ബന്ധവുമില്ലെന്ന്​ സുപ്രീംകോടതിയും തെരഞ്ഞെടുപ്പ്​ കമീഷനും വ്യക്തമാക്കിയതാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പരാതി.

'എ.ഐ.എ.ഡി​.എം.കെയുമായി ബന്ധപ്പെട്ട എല്ലാ അവകാശവാദങ്ങളും സുപ്രീംകോടതിയില്‍ വരെ പരാജയപ്പെട്ടതോടെ ശശികല അറിഞ്ഞുകൊണ്ട്​ നിയമം കൈയിലെടുത്ത്​ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണെന്ന്​ അവകാശപ്പെടുകയും ആശയകുഴപ്പം സൃഷ്​ടിക്കുകയും ചെയ്യുന്നു' -ജയകുമാറിന്‍റെ പരാതിയില്‍ പറയുന്നു. ശശികലക്ക്​ എ.ഐ.എ.ഡി.എം.കെയുടെ പ്രാഥമിക അംഗത്വം പോലുമില്ല. എന്നാല്‍ പാര്‍ട്ടി പതാക ഉപയോഗിച്ച്‌​ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട്​ ഡി.ജി.പിക്ക്​ നേരത്തേ പരാതി നല്‍കിയിരുന്നതായും ജയകുമാര്‍ പറയുന്നു.

അണ്ണാ ഡി.എം.കെയുമായി വി.കെ ശശികലക്ക്​ യാതൊരു ബന്ധവുമില്ലെന്ന്​ പാര്‍ട്ടി ജോ. കോ ഒാഡിനേറ്ററും തമിഴ്​നാട്​ പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമി വ്യക്തമാക്കിയിരുന്നു. ബുധനാഴ്​ച ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ സന്ദര്‍ശിച്ചതിനുശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശശികലയെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ഗൗരവമായി കാണുന്നില്ല. കോടതിയും തെരഞ്ഞെടുപ്പ്​ കമീഷനും തങ്ങള്‍ നയിക്കുന്നതാണ്​ യഥാര്‍ഥ അണ്ണാ ഡി.എം.കെയെന്ന്​ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്​. ശശികല നിലവില്‍ അണ്ണാ ഡി.എം.കെയില്‍ അംഗമല്ല. ശശികലയുടെ ചില നടപടികളെ മാധ്യമങ്ങള്‍ പെരുപ്പിച്ച്‌​ കാണിക്കുകയാണ്​. അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയാണെന്ന്​ സ്വയം അവകാശപ്പെട്ടുകൊണ്ട്​ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!