ആര്യന്‍ ഖാനെ കാണാന്‍ കിങ് ഖാന്‍ എത്തിആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ പിടിയിലായ ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ കാണാന്‍ ഷാറൂഖ് ഖാന്‍ എത്തി. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലെത്തിയാണ് ഷാരൂഖ് മകനെ കണ്ടത്. കഴിഞ്ഞ ദിവസം ആര്യന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഷാറൂഖ് ഖാന്‍ മകനെ സന്ദര്‍ശിക്കാന്‍ ജയിലിലെത്തിയത്. അറസ്റ്റിലായി മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാന്‍ മകന്‍ ആര്യന്‍ ഖാനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലെത്തി കാണുന്നത്. ആര്യന്‍ ഇതിനോടകം 18 ദിവസം ജയിലില്‍ കഴിഞ്ഞു

ആര്യന്‍ ഖാന് പ്രത്യേക എന്‍ഡിപിഎസ് കോടതിയാണ് ആര്യന് ജാമ്യം നിഷേധിച്ചത്. ഇതിനെ തുടര്‍ന്ന് ജാമ്യത്തിനായി താരം ഹൈക്കോടതിയെ സമീപിച്ചു.

ആര്യന് ജാമ്യം നല്‍കുന്നത് വഴി സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും തെളിവുകള്‍ നശിപ്പിച്ചേക്കാമെന്നും ഹര്‍ജി എതിര്‍ത്ത എന്‍സിബി കോടതിയില്‍ വാദിച്ചു. പുതുമുഖ യുവനടിയുമായി ആര്യന്‍ ലഹരി ഇടപാടുകള്‍ നടത്തിയതായി സൂചിപ്പിക്കുന്ന ചാറ്റുകളും എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതോടെ നാലാം തവണയാണ് ആര്യന്റെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്.

ഈ മാസം രണ്ടാം തീയതിയാണ് മുംബൈയിലെ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ നടന്ന എന്‍സിബി റെയ്ഡില്‍ ഷാരൂഖ് ഖാന്റെ മകന്‍ ഉള്‍പ്പെടെ എട്ട് പേര്‍ പിടിയിലാകുന്നത്. കേസില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ആര്യന്‍ ഖാന്‍ രാജ്യാന്തര ലഹരിമരുന്ന് മാഫിയയുടെ കണ്ണിയാണെന്നാണ് ജാമ്യം എതിര്‍ത്ത് എന്‍സിബി കോടതിയില്‍ വാദിച്ചത്.

ആര്യന്‍ ഖാനൊപ്പം കൂട്ടുപ്രതികളായ മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്റ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ആര്യന്‍ ഖാന് കുരുക്ക് മുറുകുന്ന വാദങ്ങളാണ്

ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ആര്യന്‍ ഒരു നടിയുമായി നടത്തിയ വാട്ട്‌സ്ആപ്പ്് ചാറ്റ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആര്യന്‍ ഖാന്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടിയുമായി ചര്‍ച്ച നടത്തിയതായി പുറത്തുവന്ന ചാറ്റുകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. , മയക്കുമരുന്ന് ഇടനിലക്കാരുമായി ആര്യന്‍ ഖാന്‍ നടത്തിയ ചാറ്റുകളുടെ വിവരങ്ങളും നേരത്തെ തന്നെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ആര്യന്‍ ഖാനില്‍ നിന്ന് ലഹരി മരുന്ന് കണ്ടെടുക്കാത്ത സാഹചര്യം കൂടി പരിഗണിച്ച് ജാമ്യം നല്‍കണമെന്നാണ് രണ്ട് ദിവസം നീണ്ടുനിന്ന വാദത്തിനിടെ ആര്യന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വാട്‌സ് ആപ്പ് ചാറ്റുകളില്‍ നിന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എന്‍സിബി വാദിക്കുക ആയിരുന്നു. കേസിലെ വിദേശ ബന്ധം വ്യക്തമായിട്ടുണ്ടെന്നും എന്‍സിബി കോടതിയെ അറിയിച്ചു. മുംബൈയില്‍ നിന്ന് പുറപ്പെട്ട കോര്‍ഡീലിയ എന്ന കപ്പലില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ഒക്ടോബര്‍ രണ്ടിനായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിട്ടുണ്ട്.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!