നാലു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; ഒളിവിലായിരുന്ന വൈദികന്‍ അറസ്റ്റില്‍

ആലുവ: നാലു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പൊലീസ് അന്വേഷിച്ചു വരികയായിരുന്ന വൈദികന്‍ അറസ്റ്റിലായി.

വരാപ്പുഴ തുണ്ടത്തുംകടവ് തൈപ്പറമ്ബില്‍ ഫാ. സിബി വര്‍ഗീസിനെ (32) റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. രാജീവാണ് അറസ്റ്റ് ചെയ്തത്. മരട് സെന്റ് മേരീസ് മഗ്ദലീന്‍ പള്ളി മുന്‍ സഹ വികാരിയാണ്‌.

പൊലീസ് കേസെടുത്തതിനെ തുടര്‍ന്നു വിവിധ സംസ്ഥാനങ്ങളില്‍ ഒളിവിലായിരുന്നു. വൈദികനു പരിചയമുള്ള യുവതിയുടെ 4 വയസ്സുള്ള മകളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണു പരാതി.

ആരോപണ വിധേയനായ വൈദികനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നതായി വരാപ്പുഴ അതിരൂപത അറിയിച്ചു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലിലാക്കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!