കളികള്‍ ഇനി തെലുങ്കിലേക്കോ..? : പ്രഭാസ് ചിത്ര൦ 'സലാറി'ല്‍ പൃഥ്വിരാജുമുണ്ടെന്ന് റിപ്പോര്‍ട്ട്

റിബല്‍ സ്റ്റാര്‍ പ്രഭാസ് നായകനായി എത്തുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആണ് സലാര്‍. . കെജിഎഫ് ഒരുക്കി പ്രശസ്‌തനായ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രഖ്യാപിച്ച നാള്‍ മുതല്‍ വലിയ ശ്രദ്ധയാണ് നേടുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച്‌ ചിത്രത്തില്‍ പൃഥ്വിരാജും അഭിനയിക്കുന്നു എന്നാണ് വാര്‍ത്ത. പൃഥ്വി ചിത്രത്തില്‍ വില്ലനായിട്ടാണ് എത്തുന്നതെന്നും വാര്‍ത്തകള്‍ ഉണ്ട്. ഏന്നാല്‍ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

2022 ഏപ്രില്‍ 14 ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസും ശ്രുതി ഹാസനും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.പ്രശാന്ത് നീലുമായുള്ള നല്ല ബന്ധം പൃഥ്വി രാജ് പങ്കുവെക്കുന്നുണ്ട്. KGF2- ന്റെ മലയാളം അവകാശങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. പ്രഭാസും പൃഥ്വി രാജ് സുകുമാരനും ഒരുമിച്ച്‌ സ്ക്രീനില്‍ കാണുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍ ആവേശഭരിതരാണ്. രവി ബ്രാസൂര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം ഹോംബലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ നിര്‍മ്മിക്കുന്നു. ചിത്രത്തില്‍ രാജമാനര്‍ എന്ന കഥാപാത്രത്തെയാണ് ജഗപതി ബാബു അവതരിപ്പിക്കുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!