വളര്‍ത്തുനായയെ ഓടോറിക്ഷ കയറ്റിയിറക്കി കൊന്നു എന്ന പരാതിയില്‍ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു

കോഴിക്കോട്: ( 20.10.2021) വളര്‍ത്തുനായയെ ഓടോറിക്ഷ കയറ്റിയിറക്കി കൊന്നു എന്ന പരാതിയില്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ്‌ചെയ്തു. കോഴിക്കോട് പറയഞ്ചേരിയില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് രാവിലെയാണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. പറയഞ്ചേരി സ്വദേശി സന്തോഷ് കുമാറാണ് അറസ്റ്റിലായത്. അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത്;

പറയഞ്ചേരി ചേവങ്ങോട്ട് കുന്ന് റോഡിലൂടെ പോവുകയായിരുന്ന ജാക്കിയെന്ന് വിളിപ്പേരുള്ള നായയെയാണ് അതുവഴി വന്ന സന്തോഷ് ഇടിച്ചിട്ട് ദേഹത്തുകൂടെ ഓടോ റിക്ഷ കയറ്റിയിറക്കിയത്. ഗുരുതരമായി പരിക്കേറ്റിട്ടും പ്രാണനും കൊണ്ടോടിയ നായ അന്നുതന്നെ ചത്തിരുന്നു. സമൂഹ മാധ്യമങ്ങളിലുള്‍പെടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രദേശവാസികള്‍ സംസ്‌കരിച്ച നായയുടെ മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ടെം നടത്തി.

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് മെഡികല്‍ കോളജ് പൊലീസ് സന്തോഷ് കുമാറിനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രദേശവാസികളും ഇയാള്‍കെതിരെ മൊഴി നല്‍കിയിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!