പെരിന്തല്‍മണ്ണയില്‍ ഉരുള്‍ പൊട്ടി; ശക്​തമായ മഴ തുടരുകയാണ്​

പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലയുടെ വിവിധ ഇടങ്ങളില്‍ ഉരുള്‍ പൊട്ടി. പെരിന്തല്‍മണ്ണ സ്റ്റേഷന്‍ പരിധിയില്‍ താഴെക്കോട് പഞ്ചായത്തില്‍ അരക്കുപറമ്ബ് മാട്ടറക്കല്‍ എന്ന സ്ഥലത്ത് മുക്കില പറമ്ബിന്‍്റെ മുകളിലുള്ള മലങ്കട മലയിലും, ബിടാവുമലയിലുമാണ്​ ഉരുള്‍പ്പൊട്ടിയതായി സംശയിക്കുന്നത്​​.

ആളപായമൊന്നുമല്ല. കല്ലും മണ്ണും വെള്ളവും കുത്തിയൊലിച്ചു വന്നിട്ടുണ്ട്. ശക്​തമായ മഴ തുടരുകയാണ്​.വൈദ്യൂതി ബന്ധങ്ങള്‍ താറുമാറായി.

ചെങ്കുത്തായ മലയില്‍നിന്ന് എസ്​റ്റേറ്റ് റോഡിലൂടെ മാട്ടറ ഭാഗത്തേക്ക് മലവെള്ളം ഒഴുകിവന്നതിനാല്‍ റോഡും മതിലുകളും തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് മുമ്ബും ഉരുള്‍പൊട്ടിയിട്ടുണ്ട്. അപകടാവസ്ഥ കണക്കിലെടുത്ത് അമ്ബതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. യാത്ര ദുഷ്കരമായതിനാല്‍ നഷ്​ടങ്ങളെക്കുറിച്ച്‌ വ്യക്തമായ വിവരം ലഭ്യമായിട്ടില്ല. ഉദ്യോഗസ്ഥസംഘം പ്രദേശം സന്ദര്‍ശിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!